20 July Tuesday

കൊങ്കൺ: തുരങ്കത്തിലെ ചെളി നീക്കി; ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 20, 2021

മംഗളൂരു> കൊങ്കണിലെ തുരങ്കപാളത്തിൽ ചെളിമൂടി തടസപ്പെട്ട ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു. തിങ്കളാഴ്ച അർധരാത്രിയോടെ ചെളി നീക്കംചെയ്ത് എൻജിൻ ഉപയോഗിച്ച് പരീക്ഷണ ഓട്ടം നടത്തി. തുടർന്ന്‌  മുംബൈയിൽനിന്ന് മംഗളൂരുവിലേക്കുള്ള മത്സ്യഗന്ധ എക്സ്പ്രസാണ്  ആദ്യം കടത്തിവിട്ടത്‌.
  
തിവിം, കർമാലി റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ ഓൾഡ് ഗോവ തുരങ്കത്തിനുള്ളിലാണ് തിങ്കളാഴ്ച രാവിലെ അപകടമുണ്ടായത്. തുരങ്കത്തിന്റെ മേൽഭാഗം അടർന്നുവീണതിനു പിന്നാലെ വൻതോതിൽ മണ്ണും പാളത്തിലേക്ക് വീണു.

പാളത്തിൽ ചെളിയും വെള്ളവും നിറഞ്ഞതോടെ ഗതാഗതം പൂർണമായി തടസപ്പെട്ടു. അപകടത്തെ തുടർന്ന് ഇതുവഴിയുള്ള എല്ലാ ട്രെയിനുകളും വൈകിയാണ് ഓടുന്നത്. ബുധനാഴ്ച പുലർച്ചെ 4.50നുള്ള കൊച്ചുവേളി–-അമൃത്‌സർ  എക്സ്പ്രസ്  പകൽ 11.15നു മാത്രമേ പുറപ്പെടൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top