19 July Monday

ഓണത്തിന് കണ്ണഞ്ചിപ്പിക്കുന്ന വമ്പന്‍ ഓഫറുകളുമായി 'ഫസ്റ്റ്‌ഷോസ്'

പി ആര്‍ സുമേരന്‍Updated: Monday Jul 19, 2021

ചലച്ചിത്ര പ്രേമികള്‍ക്കും കലാസ്വാദകര്‍ക്കും   ഓണക്കാലത്ത്  വമ്പന്‍ ഓഫറുകളൊരുക്കി  ഒ ടി ടി പ്ലാറ്റ്‌ഫോമായ ഫസ്റ്റ്‌ഷോസ്. ഇന്ത്യയിലെ  മുഴുവന്‍ പ്രാദേശിക ഭാഷാചിത്രങ്ങളും അവതരിപ്പിച്ച് പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ  'ഫസ്റ്റ്‌ഷോസ്'  കൂടുതല്‍ ഓഫറുകളുമായി വീണ്ടുമെത്തുകയാണ്‌

ആദ്യം  പ്രേക്ഷകര്‍ക്ക്  ഫ്രീ സൈന്‍അപ് ഓപ്ഷന്‍ നല്‍കുന്നു. വരും ദിവസങ്ങളില്‍ പ്രേക്ഷകര്‍ക്ക് ഈ സേവനങ്ങള്‍ ലഭ്യമാകുമെന്ന് ഫസ്റ്റ് ഷോസ് കൊച്ചി ഓപ്പറേഷന്‍സ് മാനേജര്‍ ഷിനു അറിയിച്ചു.  മികച്ച ഷോട്ട്ഫിലിമുകള്‍ക്ക് പുരസ്‌ക്കാരങ്ങള്‍ നല്‍കാനും പദ്ധതിയുണ്ട്. സിനിമ കാണാനായി ഒരു തവണ ടിക്കറ്റ് സ്വീകരിക്കുന്നതിലൂടെ പ്രേക്ഷകര്‍ക്ക് ഫസ്റ്റ്‌ഷോസ് പ്ലാറ്റ്‌ഫോമിലെ മുഴുവന്‍ ഉള്ളടക്കങ്ങളും നിശ്ചിത ദിവസങ്ങളിലേക്ക് ആസ്വദിക്കാനുള്ള അവസരം പ്രത്യേകമായി ഒരുക്കിയിട്ടുണ്ട്.

 ഹോളിവുഡ്, ആഫ്രിക്ക, ഫ്രഞ്ച്, നേപ്പാള്‍, കൊറിയന്‍, ഫിലീപ്പീന്‍സ്, ചൈനീസ് ഭാഷകളില്‍ നിന്നുള്ള നൂറ്കണക്കിന് ചിത്രങ്ങളാണ് ഫസ്റ്റ്‌ഷോസ് ഇപ്പോള്‍ അവതരിപ്പിക്കുന്നത്. കൂടാതെ മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി എഴുന്നൂറിലധികം സിനിമകളുടെ ഉള്ളടക്കവുമായി പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട് ഫസ്റ്റ്‌ഷോസ്.

വീഡിയ പ്ലേ ചെയ്യുമ്പോള്‍ ഉപഭോക്താവിന്റെ ഉപകരണത്തിനും ഇന്റര്‍നെറ്റിന്റെ വേഗതയ്ക്കും അനുസൃതമായി മികവാര്‍ന്ന രീതിയില്‍ കാഴ്ചയൊരുക്കുന്ന വേറിട്ട പുതുമയും ഫസ്റ്റ്‌ഷോസിനുണ്ട്.

വാടക മൂവി വിഭാഗം, സബ്‌സ്‌ക്രൈബര്‍ വീഡിയോ വിഭാഗം, പരസ്യവിഭാഗം തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. യു എസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഫസ്റ്റ്‌ഷോയുടെ കേരളത്തിലെ ഓഫീസുകള്‍ കൊച്ചിയിലും തൃശ്ശൂരുമാണ്.            




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top