Latest NewsNewsIndia

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തിങ്കഴാഴ്ച മുതല്‍ ആരംഭിക്കും

ഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഇന്ധന വില വര്‍ദ്ധന, കൊവിഡ് രണ്ടാംതരംഗം കൈകാര്യം ചെയ്തതിലെ വീഴ്ച, കോവിഡ് വാക്‌സീന്‍ ക്ഷാമം, പ്രക്ഷോഭത്തിന് ഇടയാക്കിയ കാര്‍ഷിക നിയമങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ആയുധമാക്കി ഭരണ പക്ഷത്തെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷ തീരുമാനം എടുത്തിരിക്കുന്നത്.

പാര്‍ലമെന്റ് ചട്ട പ്രകാരം ഉന്നയിക്കപ്പെടുന്ന ഏത് വിഷയവും സഭാ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും വ്യക്തമാക്കി. ആരോഗ്യകരമായ ചര്‍ച്ച സര്‍വ്വകക്ഷിയോഗത്തില്‍ നടന്നെന്നും സഭയുടെ സുഗമമായ പ്രവര്‍ത്തനത്തിന് എല്ലാ കക്ഷികളുടെയും പിന്തുണ ആവശ്യപ്പെട്ടതായും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

 

shortlink

Related Articles

Post Your Comments


Back to top button