18 July Sunday

രാജ്യത്ത്‌ കോവിഡ്‌ വാക്‌സിനേഷൻ 40 കോടിയിൽ ; മാസാവസാനം അമ്പതുകോടിയിൽ എത്തുമെന്ന്‌ പ്രതീക്ഷ

വെബ് ഡെസ്‌ക്‌Updated: Sunday Jul 18, 2021


ന്യൂഡൽഹി
രാജ്യത്ത്‌ കോവിഡ്‌ വാക്‌സിനേഷൻ 40 കോടിയിലെത്തി. 41.69 കോടി ഡോസ്‌ വാക്‌സിൻ സംസ്ഥാനങ്ങൾക്ക്‌ വിതരണം ചെയ്‌തിട്ടുണ്ടെന്ന്‌ കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിൽ 38.95 കോടി ഡോസ്‌ ഉപയോഗിച്ചു. 2.74 കോടി ഡോസ്‌ വാക്‌സിൻ ബാക്കിയുണ്ട്‌. മൂന്ന്‌ ദിവസത്തിലായി 18.16 ലക്ഷം വാക്‌സിൻ ഡോസ്‌ കൂടി കൈമാറും. മാസാവസാനത്തോടെ വാക്‌സിനേഷൻ അമ്പതുകോടിയിലെത്തുമെന്ന്‌ സർക്കാർ പ്രതീക്ഷ പ്രകടിപ്പിച്ചു.

24 മണിക്കൂറിൽ 38,079 പുതിയ കേസും 560 മരണവും റിപ്പോർട്ടുചെയ്‌തു. ആകെ കേസുകൾ 3.11 കോടിയായി. ആകെ മരണം 4.13 ലക്ഷം. 4.24 ലക്ഷം പേർ ചികിൽസയിലുണ്ട്‌. 43,916 പേർ രോഗമുക്തരായി. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക്‌ 1.91 ശതമാനം. കോവിഡിൽ മരിച്ചവരുടെ കുടുംബത്തിന്‌ ഒരു ലക്ഷം രൂപ ധനസഹായം നൽകാൻ അസം സർക്കാർ തീരുമാനിച്ചു. ഇവരുടെ കുട്ടികൾക്ക്‌ പ്രതിമാസം 3500 രൂപവീതം നൽകും. പിജി രജിസ്‌ട്രേഷൻ 26നും ബിരുദ കോഴ്‌സുകളുടെ രജിസ്‌ട്രേഷൻ ആഗസ്‌ത്‌ രണ്ടുമുതലും ആരംഭിക്കുമെന്ന്‌ ഡൽഹി സർവകലാശാല അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top