18 July Sunday

വഴി തിരിച്ചുവിട്ട പാതയിലും മണ്ണിടിച്ചില്‍; തീവണ്ടി അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്‌ തലനാരിഴക്ക്

അനീഷ് ബാലന്‍Updated: Sunday Jul 18, 2021

മംഗളൂരു>  പാളത്തില്‍ മണ്ണിടിഞ്ഞുവീണുണ്ടായ അപകടത്തില്‍ ഒഴിവായത് വന്‍ ദുരന്തം. ട്രെയിന്‍ ഓടിക്കൊണ്ടിരിക്കെയാണ് മണ്ണിടിച്ചിലുണ്ടായത്‌.മൈസൂര്‍ -മംഗളൂരു പാതയില്‍ കബക പുത്തൂരിനും നരിമുഗറിനും ഇടയിലാണ് ഞായറാഴ്ച രാവിലെ എട്ടരയോടെ  അപകടമുണ്ടായത്.

മംഗളൂരുവില്‍ കൊങ്കണിലേക്കുള്ള പാതയില്‍ മണ്ണിടിഞ്ഞു ഗതാഗതം തടസപ്പെട്ടതിനെ തുടര്‍ന്ന് വഴി തിരിച്ചു വിട്ട ഗാന്ധിധാം -നാഗര്‍കോവില്‍ എക്‌സ്പ്രസാണ്‌ (06335) അപകടത്തില്‍ പെട്ടത്. മണ്ണിടിച്ചില്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ലോകോ പൈലറ്റ് തീവണ്ടി ഉടന്‍ നിര്‍ത്തിയതിനാല്‍ വലിയ അപകടം ഒഴിവായി.

തുടര്‍ന്ന് ഉച്ചയോടെ പാളത്തിലെ മണ്ണ് നീക്കം ചെയ്ത് അപകടത്തില്‍ പെട്ട തീവണ്ടി വേഗത കുറച്ച് പുറപ്പെട്ടു.അപകടത്തെ തുടര്‍ന്ന്, കഴിഞ്ഞ ദിവസം വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനായി തുടങ്ങിയ വിസ്റ്റാഡാം, ആഡംബര കോച്ചുമായി മംഗളൂരു ജംങ്ഷനില്‍  നിന്ന് രാവിലെ 9.15ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട  യശ്വന്ത്പൂര്‍ എക്‌സ്പ്രസ് (06540) എന്നിവ കബക പുത്തൂര്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടു .

കൊങ്കണിലേക്കുള്ള പാതയില്‍ മംഗളൂരു കുലശേഖരയില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് മഡ്ഗാവ് -ഹൂബ്ലി -ഹാസന്‍ -മംഗളൂരു ജംങ്ഷന്‍ വഴി തിരിച്ചു വിട്ട കേരളത്തിലേക്കുള്ള മംഗള എക്‌സ്പ്രസ് ഉള്‍പ്പടെ തീവണ്ടികള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടു . ഈ ട്രെയിനുകളെല്ലാം വൈകും .

പാതയിലെ മണ്ണ് നീക്കം ചെയ്‌തെങ്കിലും അപകട സാധ്യത കണക്കിലെടുത്ത് തീവണ്ടികള്‍ മണിക്കൂറില്‍ 10 കിലോമീറ്റര്‍ വേഗതിയിലെ കടത്തി വീടുകയുള്ളുവെന്ന് റെയില്‍വേ അറിയിച്ചു .കനത്ത മഴ തുടരുന്നത് കാരണം റൂട്ടില്‍ മണ്ണിടിച്ചലിന് സാധ്യതയേറെയാണ് .

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top