തിരുവനന്തപുരം> അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ആക്രമണത്തില്‍ മരണപ്പെട്ട പുലിറ്റ്സര്‍ പുരസ്‌കാര ജേതാവും ഇന്ത്യന്‍ ഫോട്ടോ ജേര്‍ണലിസ്റ്റുമായ ഡാനിഷ് സിദ്ദിഖിയെ തലസ്ഥാന നഗരം അനുസ്മരിച്ചു. ഡാനിഷ് സിദ്ദിഖി മതേതരത്വ ത്തിന്റെ പ്രതീകമായിരുന്നുവെന്ന് അനുസ്മരണം നടത്തി ചലച്ചിത്ര സംവിധായകന്‍ ഷാജി എന്‍ കരുണ്‍ പറഞ്ഞു.
മാനവീയം തെരുവിടം കള്‍ച്ചര്‍ കളക്റ്റീവ് മാനവീയം വീഥിയില്‍ സംഘടിപ്പിച്ച അനുസ്മരണത്തില്‍ വിനോദ് വൈശാഖി അധ്യക്ഷനായി. ബി ജയചന്ദ്രന്‍, രാകേഷ് നായര്‍, യു എസ് രാഖി, ആമിന നിസാം, എന്‍ കെ സുനില്‍ കുമാര്‍, പൊയ്കയില്‍ ജോസഫ് എന്നിവര്‍ സംസാരിച്ചു. കെ ജി സൂരജ് സ്വാഗതവും ജി പ്രമോദ് നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..