18 July Sunday

വാക്‌സിൻ 
സംഭരണവില കൂട്ടി

വെബ് ഡെസ്‌ക്‌Updated: Sunday Jul 18, 2021


ന്യൂഡൽഹി  
കോവിഷീൽഡ്‌, കോവാക്‌സിൻ ഡോസുകളുടെ സംഭരണവില കേന്ദ്ര സർക്കാർ ഉയർത്തി. കോവിഷീൽഡ്‌ ഒരു ഡോസ്‌ 215 രൂപയ്‌ക്കും കോവാക്‌സിൻ 225 രൂപയ്‌ക്കുമാകും സർക്കാർ വാങ്ങുക. പുതിയ വിലയിൽ 66 കോടി വാക്‌സിൻ ഡോസിനുകൂടി ഓർഡർ നൽകി. നേരത്തേ രണ്ടു വാക്‌സിനും ഡോസിന്‌ 150 രൂപയായിരുന്നു.

കോവിഡ്‌ ബാധിതരിൽ ക്ഷയരോഗപരിശോധന
കോവിഡ്‌ ബാധിതരിൽ ക്ഷയരോഗപരിശോധന നടത്തണമെന്ന്‌ സംസ്ഥാനങ്ങൾക്ക്‌ നിർദേശം നൽകിയിട്ടുണ്ടെന്ന്‌ കേന്ദ്ര ആരോഗ്യമന്ത്രാലയം. ക്ഷയരോഗികളിൽ കോവിഡ്‌ പരിശോധനയും നടത്തണം. കോവിഡ്‌ ബാധിതരിൽ ക്ഷയരോഗം കൂടുന്നുവെന്ന മാധ്യമറിപ്പോർട്ടുകളിൽ അടിസ്ഥാനമില്ലെന്ന്‌ മന്ത്രാലയം വിശദമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top