18 July Sunday

മണ്ണിടിച്ചില്‍: കൊങ്കണ്‍ പാതയിലേക്കുള്ള ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jul 18, 2021

പടം : തടസം മാറ്റി പുനസ്ഥാപിച്ച പാതയിലൂടെ ആദ്യ യാത്ര തീവണ്ടി കടന്നു പോകുന്നു.

മംഗളൂരു> കനത്ത മഴയില്‍  റെയില്‍പാളത്തിലേക്ക് മണ്ണിടിഞ്ഞ് വീണ് തടസപ്പെട്ട കൊങ്കണ്‍ പാതയിലേക്കുള്ള ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു. ഞായറാഴ്ച്ച രാവിലെ7. 50 ന് ഉദ്യോഗസ്ഥര്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുകയും 8.50 ന് ആദ്യത്തെ പാസഞ്ചര്‍ ട്രെയിന്‍ ഇതുവഴി കടത്തിവിടുകയും  ചെയ്തു. മംഗളൂരുവിനടുത്താണ് മണ്ണിടിച്ചില്‍ ഉണ്ടായത്


 മണിക്കൂറില്‍ 10 കിലോമീറ്റര്‍ വേഗതയിലാണ് അജ്മീര്‍ - ഏറണാകുളം എക്‌സ്പ്രസ് തീവണ്ടി (02978) കേടുപാടുകള്‍ തീര്‍ത്ത പാതയിലൂടെ കടന്നുപോയത്. ശനിയാഴ്ച അര്‍ദ്ധരാത്രിയോടെ  പാതയിലെ മണ്ണ് നീക്കം ചെയ്യുന്നത് പൂര്‍ത്തിയാക്കി.


 പാളത്തിലെ അറ്റുകുറ്റ പണികള്‍ക്ക് പുറമെ വൈദ്യുത ലൈനിന്റെയും കേബിളിന്റെയും കേടുപാടുകള്‍ തീര്‍ത്ത് ആദ്യം ട്രെയിന്‍ എഞ്ചിന്‍ കടത്തിവിട്ടു. തുടര്‍ന്ന് വേഗം കുറച്ച് ചരക്ക് വണ്ടി കടത്തിവിട്ടു.

മംഗളൂരു ജംങ്ഷന്‍ - തോക്കൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ കുലശേഖര തുരങ്കത്തിനടുത്താണ് 50 മീറ്ററോളം പാളം മണ്ണിടിഞ്ഞ് വീണ് മൂടിയത്. ഇതോടെ രണ്ട് ദിവസമായി കൊങ്കണ്‍ പാത വഴിയുള്ള തീവണ്ടി ഗതാഗതം തടസപ്പെട്ടു. നിരവധി തീവണ്ടികള്‍ റദ്ദാക്കുകയൊ വഴിതിരിച്ചു വിടുകയൊ ചെയ്തു. അപകട സാധ്യത കണക്കിലെടുത്ത് വേഗത കുറച്ചു മാത്രമെ  ഇതുവഴി തീവണ്ടികള്‍ കടത്തിവിടു






 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top