18 July Sunday
ഇന്ത്യ ശ്രീലങ്ക ആദ്യ ഏകദിനം ഇന്ന് കൊളംബോയിൽ

ലങ്ക പിടിക്കാൻ പുതുനിര ; ധവാൻ നയിക്കും, ഷനക ലങ്കൻ ക്യാപ്റ്റൻ

വെബ് ഡെസ്‌ക്‌Updated: Sunday Jul 18, 2021


കൊളംബോ
വിരാട്‌ കോഹ്‌ലിയും രോഹിത്‌ ശർമയും ജസ്‌പ്രീത്‌ ബുമ്രയുമില്ലാതെ ഇന്ത്യൻ ക്രിക്കറ്റ്‌ ടീം ഏകദിന കളത്തിൽ. ശിഖർ ധവാന്റെ നേതൃത്വത്തിലുള്ള പരീക്ഷണസംഘം ഇന്ന്‌ ശ്രീലങ്കയുമായി ഏറ്റുമുട്ടുന്നു. മൂന്നു മത്സരപരമ്പരയിലെ ആദ്യത്തേത്‌ കൊളംബോയിൽ പകൽ മൂന്നിന്‌ തുടങ്ങും.

ഇംഗ്ലണ്ടുമായുള്ള ടെസ്‌റ്റ്‌ പരമ്പര ആഗസ്‌ത്‌ ആദ്യം തുടങ്ങാനിരിക്കെയാണ്‌ ഇന്ത്യ ലങ്കയിലേക്ക്‌ മറ്റൊരു സംഘത്തെ അയച്ചത്‌. കോഹ്‌ലിയും കൂട്ടരും ഇംഗ്ലണ്ടിലാണ്‌.ലങ്കയ്‌ക്കും പുതുനിരയാണ്‌. പരിക്കും കോവിഡ്‌ വിവാദങ്ങളും കരാർ പ്രശ്‌നങ്ങളും ടീമിനെ ബാധിച്ചു. ദാസുൺ ഷനകയാണ്‌ ക്യാപ്‌റ്റൻ.

ഹാർദിക്‌ പാണ്ഡ്യയാണ്‌ ഇന്ത്യൻ സംഘത്തിലെ പ്രധാന താരം. ധവാനൊപ്പം പൃഥ്വി ഷാ ഇന്നിങ്‌സ്‌ ഓപ്പൺ ചെയ്യും. ഇഷാൻ കിഷനായിരിക്കും വിക്കറ്റ്‌ കീപ്പർ. പേസ്‌ ബൗളിങ്‌ നിരയെ പരിചയസമ്പന്നനായ ഭുവനേശ്വർ കുമാർ നയിക്കും.

സ്‌പിന്നർമാരിൽ യുശ്‌വേന്ദ്ര ചഹാൽ ഉറപ്പാണ്‌. കുൽദീപ്‌ യാദവിനും അവസരം കിട്ടിയേക്കും. കുൽദീപ് കളിച്ചില്ലെങ്കിൽ വരുൺ ചക്രവർത്തിയോ രാഹുൽ ചഹാറോ ഇറങ്ങും. ടീം–- ഇന്ത്യ: ശിഖർ ധവാൻ, പൃഥ്വി ഷാ, സൂര്യകുമാർ യാദവ്‌, മനീഷ്‌ പാണ്ഡെ, ഇഷാൻ കിഷൻ, ഹാർദിക്‌ പാണ്ഡ്യ, ക്രുണാൾ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, നവ്‌ദീപ്‌ സെയ്‌നി, കുൽദീപ്‌ യാദവ്‌/വരുൺ ചക്രവർത്തി, യുശ്‌വേന്ദ്ര ചഹാൽ.ശ്രീലങ്ക: അവിഷ്‌ക ഫെർണാണ്ടോ, പതും നിസ്സങ്ക, മിനോദ്‌ ഭാനുക, ധനഞ്‌ജയ ഡി സിൽവ,  ഭാനുക രജപക്‌സ, ദാസുൺ ഷനക, വാഹിന്ദു ഹസരങ്ക, ഇസുറു ഉദാന, ലക്ഷൻ സണ്ടക്കൻ, ദുശ്‌മന്ത ചമീര, കസുൺ രജിത.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top