KeralaNattuvarthaLatest NewsNews

നിലവില്‍ രാജിവെക്കേണ്ട സാഹചര്യമില്ല: വാർത്തകൾ തള്ളി യെദ്യൂരപ്പ

വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലേക്ക് പാര്‍ട്ടിയെ സജ്ജമാക്കുകയാണ് ലക്ഷ്യം

കര്‍ണാടക: മുഖ്യമന്ത്രിസ്ഥാനം രാജിവെക്കുമെന്ന വാർത്തകൾ തള്ളി ബി.എസ്. യെദ്യൂരപ്പ. നിലവില്‍ രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് യെദ്യൂരപ്പ ഇക്കാര്യം വ്യക്തമാക്കിയത്.

കര്‍ണാടക മന്ത്രിസഭയില്‍ പുനഃസംഘടനയുണ്ടാകുമെന്ന വാര്‍ത്തകള്‍ ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് ദേശീയ നേതാക്കളുമായി കൂടിക്കാഴ്ചക്കായി ബി.എസ് യെദ്യൂരപ്പ ഡല്‍ഹിയിലെത്തിയത്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും യെദ്യൂരപ്പയെ മാറ്റണമെന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ ആവശ്യം ഉന്നയിച്ചിരുന്നതായാണ് റിപ്പോർട്ട്.

അതേസമയം, മന്ത്രിസഭാ വികസനം ചര്‍ച്ചയായില്ലെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലേക്ക് പാര്‍ട്ടിയെ സജ്ജമാക്കുകയാണ് ലക്ഷ്യമെന്നും യെദ്യൂരപ്പ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button