Latest NewsNewsInternational

വീട്ടുവരാന്തയില്‍ കളിച്ചുകൊണ്ടിരിക്കുന്ന കുഞ്ഞിനെ ലക്ഷ്യമാക്കി പാഞ്ഞടുത്ത് രാജവെമ്പാല: വീഡിയോ കാണാം

വീട്ടുവരാന്തയില്‍ കുഞ്ഞ് കളിച്ചുകൊണ്ടിരിക്കുന്നതാണ് വീഡിയോയിലുള്ളത്

ഹാനോയ് : വീട്ടുവരാന്തയില്‍ കളിച്ചുകൊണ്ടിരിക്കുന്ന കുഞ്ഞിനെ ലക്ഷ്യമാക്കി പാഞ്ഞടുക്കുന്ന രാജവെമ്പാലയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വിയറ്റ്നാമിലാണ് സംഭവം നടന്നത്.

വീട്ടുവരാന്തയില്‍ കുഞ്ഞ് കളിച്ചുകൊണ്ടിരിക്കുന്നതാണ് വീഡിയോയിലുള്ളത്. ഒപ്പം കുഞ്ഞിന്റെ മുത്തച്ഛനും ഉണ്ട്. പെട്ടെന്നാണ് ഒരു രാജവെമ്പാല കുഞ്ഞിനെ ലക്ഷ്യമാക്കി പാഞ്ഞടുക്കുന്നത് വീഡിയോയിൽ കാണാം. പാമ്പിനെ കണ്ട് മുത്തച്ഛന്‍ ഞെട്ടി പിറകോട്ട് മാറുന്നുണ്ട്. ഇതോടെ കുഞ്ഞിന്റെ അച്ഛന്‍ പെട്ടെന്ന് കുഞ്ഞിനെ എടുത്ത് മുറിക്കുള്ളിലേക്ക് ഓടി വാതിലടച്ചു. എന്നാൽ,വാതില്‍ വഴി രാജവെമ്പാല അകത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നുണ്ട്. ഒടുവില്‍ ശ്രമം നടക്കാതെ വന്നപ്പോള്‍ പുറത്തേക്ക് പോവുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം.

86,000 പേരാണ്യു ട്യൂബില്‍ ഈ വീഡിയോ കണ്ടിരിക്കുന്നത്. അതേസമയം, കുഞ്ഞിന്റെ മുത്തച്ഛന്‍റെ പ്രതികരണത്തെ ചിലര്‍ വിമര്‍ശിച്ചു. എന്നാൽ ഇദ്ദേഹത്തിന് നേരത്തെ പക്ഷാഘാതം സംഭവിച്ചതുമൂലം ഒന്നും ചെയ്യാനാവാത്ത അവസ്ഥയാണെന്നും അതുകൊണ്ടാണ് ഉറക്കെ ശബ്ദമുണ്ടാക്കി മകനെ വിളിച്ചതെന്നും കുട്ടിയുടെ അമ്മ പറഞ്ഞു.എല്ലാവരും സുഖമായിരിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button