17 July Saturday

ചൈനയെ പ്രതിരോധിക്കാൻ 
‘ഈഗിൾ’ ഇറക്കി അമേരിക്ക

വെബ് ഡെസ്‌ക്‌Updated: Saturday Jul 17, 2021


വാഷിങ്‌ടൺ
ചൈനീസ്‌ മുന്നേറ്റം തടയാൻ അമേരിക്കയുടെ ഈഗിൾ നിയമം. കോൺഗ്രസിന്റെ ഹൗസ്‌ ഫോറിൻ അഫയേഴ്‌സ്‌ കമ്മിറ്റിയാണ്‌ എൻഷ്വറിങ്‌ അമേരിക്കൻ ഗ്ലോബൽ ലീഡർഷിപ്‌ ആൻഡ്‌ എൻഗേജ്‌മെന്റ്‌ (ഈഗിൾ) നിയമം പാസാക്കിയത്‌. ഇൻഡോ പസഫിക്‌ മേഖലയിലെ ചൈനീസ്‌ മുന്നേറ്റം തടയുകയും ഇതിനായി രൂപീകരിച്ച ‘ക്വാഡ്‌’ ശക്തിപ്പെടുത്തുകയുമാണ്‌ ലക്ഷ്യം.

ക്വാഡ്‌ അംഗങ്ങളായ ഇന്ത്യ, ജപ്പാൻ, ഓസ്‌ട്രേലിയ എന്നിവയുമായി നയതന്ത്രബന്ധം മെച്ചപ്പെടുത്തും. ഈ രാജ്യങ്ങൾ തമ്മിൽ ചങ്ങാത്തം ശക്തമാക്കാൻ മുൻകൈയെടുക്കും. ഇതിനായി ക്വാഡ്‌ ഇൻട്രാ പാർലമെന്റ്‌ വർക്കിങ്‌ ഗ്രൂപ്പ്‌ രൂപീകരിക്കും. അമേരിക്കയുടെ യുഎൻ സ്ഥാനപതിയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്നതടക്കമുള്ള നിർദേശങ്ങളുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top