കോഴിക്കോട് > അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജിക്കെതിരെ തെളിവുതേടി വിജിലന്‍സ് അന്വേഷണ സംഘം കര്‍ണാടകയില്‍. കര്‍ണാടകയില്‍ ഇഞ്ചികൃഷിയില്‍ നിന്നാണ് തന്റെ പ്രധാനവരുമാനമെന്ന് ഷാജി അവകാശപ്പെട്ടിരുന്നു ഇക്കാര്യത്തിലടക്കം വിശദാംശങ്ങള്‍ തേടിയാണ് ഉദ്യോഗസ്ഥര്‍ അതിര്‍ക്കപ്പുറമെത്തിയത്.
അനധികൃത സ്വത്ത് സമ്പാദനത്തില്‍ ഷാജിയെ വിജിലന്‍സ് തുടര്‍ച്ചയായി ചോദ്യം ചെയ്തിരുന്നു. സ്വത്ത് സമ്പാദന മാര്‍ഗത്തിലടക്കം ഷാജി പറഞ്ഞ കാര്യങ്ങളില്‍ അവ്യക്തതയുള്ളതായി സംശയമുണ്ട്. കര്‍ണാടകയില്‍ ഇഞ്ചികൃഷി നടത്തിയതിന് കരാര്‍ രേഖകള്‍ ഇതുവരെയും ഹാജരാക്കിയിട്ടില്ല. കര്‍ണാടകയില്‍ ഭൂമിയിടപാടുകള്‍ നടത്തിയോ എന്നറിയാന്‍ രജിസ്ട്രേഷന്‍ വകുപ്പിനെയും സമീപിക്കും.കര്‍ണാടകയിലെ ബിനാമി ഇടപാടുകളെക്കുറിച്ചാണ് മറ്റൊരന്വേഷണം.
തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ രേഖകളില്‍ കര്‍ണാടകയില്‍ നിന്നുള്ള വരുമാന സ്രോതസ് വെളിപ്പെടുത്തിയിട്ടില്ല. ഇക്കാര്യവും വിജിലന്‍സ് അന്വേഷണ പരിധിയിലുണ്ട്. ഭാര്യയുടെ വരുമാന സ്രോതസിലും കൃഷി യില്ല. ഈ സാഹചര്യത്തിലാണ് കാര്‍ഷിക വരുമാനം തേടിയുള്ള വിജിലന്‍സ് അന്വേഷണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..