ഭോപ്പാൽ> മധ്യപ്രദേശിൽ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കിണർ ഇടിഞ്ഞുവീണ് 11 പേർ മരിച്ചു. വിദിഷ ജില്ലയിലെ പതാർ വില്ലേജിൽ വ്യാഴാഴ്‌ച രാത്രിയാണ് അപകടം.
50 അടി താഴ്‌ചയിലുള്ള കിണറിൽ വീണ കുട്ടിയെ രക്ഷിക്കാൻ ഇറങ്ങിയവരും ചുറ്റും കൂടിയവരുമാണ് അപകടത്തിൽപ്പെട്ടത്. കിണർ ഇടിഞ്ഞ് നിരവധി പേർ അകത്തേക്ക് വീണു.
കുട്ടി ഉൾപ്പെടെ 11 പേർ മരിച്ചു. 19 പേരെ രക്ഷിച്ചു. മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും സർക്കാർ ധനസഹായം പ്രഖ്യാപിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..