17 July Saturday

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് യുഡിഫില്‍ ചര്‍ച്ച ചെയ്യണം; അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ സതീശന്‍ പറയട്ടെ: ലീഗ്

വെബ് ഡെസ്‌ക്‌Updated: Saturday Jul 17, 2021

മലപ്പുറം > ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട വിഷയം യുഡിഎഫ് ചര്‍ച്ച ചെയ്യണമെന്ന് മുസ്ലിംലീഗ്. ലീഗിന് ഈ വിഷയത്തില്‍ ശക്തമായ നിലപാടുണ്ട്. അതില്‍ വിട്ടുവീഴ്ചയില്ല. യുഡിഎഫിലും നിയമസഭയിലും ഈ നിലപാട് ഉയര്‍ത്തിപ്പിടിക്കും. വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഭിന്നാഭിപ്രായമുണ്ടെങ്കില്‍ അദ്ദേഹമാണ് വ്യക്തമാക്കേണ്ടതെന്നും ലീഗ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നിലവില്‍ ലഭിക്കുന്ന എല്ലാവര്‍ക്കും ആനുകൂല്യം ഉറാപ്പാക്കുമെന്ന സര്‍ക്കാര്‍ വാദം നിലനില്‍ക്കില്ല. 80 ശതമാനം സംവരണം 59 ശതമനാമായി കുറഞ്ഞിരിക്കുകയാണെന്നും ജനറല്‍ സെക്രട്ടറി പി  കെുഞ്ഞാലിക്കുട്ടി, ജില്ലാ പ്രസിഡന്റ് സാദിഖലി തങ്ങള്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിഷയത്തില്‍ കോണ്‍ഗ്രസില്‍ അഭിപ്രായ വ്യത്യാസമുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ നേതാക്കള്‍ തയ്യാറായില്ല.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top