17 July Saturday

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് : ലീഗ് സ്വന്തം നിലപാടുമായി മുന്നോട്ടുപോകും: പി എം എ സലാം

വെബ് ഡെസ്‌ക്‌Updated: Saturday Jul 17, 2021

കോഴിക്കോട്>  ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ മുസ്ലിംലീഗിന്റെ നിലപാടില്‍ മാറ്റമില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം. ഇക്കാര്യം യുഡിഎഫില്‍ വ്യക്തമാക്കിയതാണ്. സര്‍ക്കാര്‍ തീരുമാനം ലീഗ് അംഗീകരിക്കുന്നില്ല. സച്ചാര്‍ കമീഷന്‍ റിപ്പോര്‍ട്ട് മുസ്ലിം സമുദായത്തിനായുള്ളതാണ്. അതില്‍ വെള്ളംചേര്‍ക്കുകയാണ് സര്‍ക്കാര്‍.

 പ്രതിപക്ഷ നേതാവ് പറഞ്ഞതിനെപ്പറ്റി അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്.  ലീഗ് സ്വന്തം നിലപാടുമായി മുന്നോട്ടുപോകും. ഇത് യുഡിഎഫില്‍ എല്ലാവര്‍ക്കും മനസ്സിലാകുമെന്നാണ് പ്രതീക്ഷ. ബലി പെരുന്നാളിനുശേഷം സംസ്ഥാന പ്രവര്‍ത്തകസമിതി ചേര്‍ന്ന് ലീഗ് തുടര്‍പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കുമെന്നും പി എം എ സലാം 'ദേശാഭിമാനി'യോട് പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top