16 July Friday
ടിപിആര്‍ 15ന് മുകളിലുള്ളത് 205 പ്രദേശം

ടിപിആർ 10.95 ശതമാനം ; മരണം 15000 കടന്നു ; 13,773 രോഗികൾ കൂടി

വെബ് ഡെസ്‌ക്‌Updated: Friday Jul 16, 2021



തിരുവനന്തപുരം
സംസ്ഥാനത്ത്‌ വ്യാഴാഴ്‌ച 13,773 പേർക്ക് കോവിഡ്- സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,25,742 സാമ്പിൾ പരിശോധിച്ചു. രോഗസ്ഥിരീകരണ നിരക്ക്‌ 10.95 ശതമാനം. മലപ്പുറം 1917, കോഴിക്കോട് 1692, എറണാകുളം 1536, തൃശൂർ 1405, കൊല്ലം 1106, പാലക്കാട് 1105, കണ്ണൂർ 936, തിരുവനന്തപുരം 936, ആലപ്പുഴ 791, കാസർഗോഡ് 674, കോട്ടയം 555, പത്തനംതിട്ട 530, വയനാട് 325, ഇടുക്കി 265 എന്നിങ്ങനെയാണ് ജില്ലകളിലെ രോഗബാധ. 13,043 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം . 617 പേരുടെ ഉറവിടം വ്യക്തമല്ല. 57 ആരോഗ്യ പ്രവർത്തകർക്കും രോഗമുണ്ട്‌. 2370 പേർ രോഗമുക്തിനേടി. 1,19,022 പേരാണ് ചികിത്സയിലുള്ളത്. 87 മരണംകൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 15,025. ടിപിആർ അഞ്ചിനു താഴെയുള്ള 83, അഞ്ചിനും 10നും ഇടയിലുള്ള 384, 10നും 15നും ഇടയിലുള്ള 362, 15ന് മുകളിലുള്ള 205 തദ്ദേശ പ്രദേശമാണുള്ളത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top