കോഴിക്കോട് > ഒരാഴ്ചയായി തുടരുന്ന ശക്തമായ മഴ ശനിയാഴ്‌ചയോടെ രാത്രിയോടെ കുറയും. എന്നാലും മഴ പൂര്‍ണമായി വിട്ടുനില്‍ക്കുന്ന സാഹചര്യം ഉണ്ടാകില്ല.
കാലവര്‍ഷക്കാറ്റ് കൊങ്കണ്‍ മേഖല കേന്ദ്രീകരിച്ച് വീശുന്നതിന്റെ സ്വാധീനം കോഴിക്കോട് വരെയുള്ള വടക്കന്‍ ജില്ലകളില്‍ ഉണ്ടാകും. കാറ്റിന്റെ വ്യതിയാനം ഈ മേഖലയില്‍ ഇടവിട്ട മഴ പെയ്യിക്കും. കാസര്‍കോട് ജില്ലയിലാണ് താരതമ്യേന കൂടുതല്‍ മഴ ലഭിക്കുക. ഈ പ്രവണത ചൊവ്വാഴ്ച വരെ തുടരും.
ചൊവ്വാഴ്‌ച ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ സാധ്യതയുണ്ട്. ഇതിനെ തുടര്‍ന്ന് വ്യാഴാഴ്ച മുതല്‍ ശക്തമായ മഴപെയ്യും എന്നാണ് അന്തരീക്ഷസ്ഥിതി അവലോകനം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..