16 July Friday

സിബി മാത്യുവിനെ അറസ്റ്റ് ചെയ്യുമോ എന്ന് വ്യക്തമാക്കാതെ സിബിഐ; കേസ് 26 ന് വീണ്ടും പരിഗണിക്കും

വെബ് ഡെസ്‌ക്‌Updated: Friday Jul 16, 2021

തിരുവനന്തപുരം> ഐഎസ്ആര്‍ഒ ചാരക്കേസില്‍ സിബി മാത്യുവിനെ അറസ്റ്റ് ചെയ്യുമോ ഇല്ലയോ എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്ന് സിബിഐ. സിബി മാത്യുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് സിബിഐ അഭിഭാഷകന്‍ ഇക്കാര്യം പറഞ്ഞത്.

സിബി മാത്യുവിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യേണ്ട കാര്യമുണ്ടോയെന്ന സ്പെഷ്യല്‍ ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സിബിഐ. വെളിപ്പെടുത്താനാകാത്ത നിരവധി തെളിവുകള്‍ സിബി  മാത്യുവിനെതിരെയുണ്ട്. സിബി മാത്യു നമ്പി നാരായണനെ അകാരണമായി അറസ്റ്റ് ചെയ്ത് പീഡിപ്പിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തിട്ടുണ്ട്. സീല്‍ഡ് കവറില്‍ സിബി മാത്യു കോടതിയില്‍ ഹാജരാക്കിയ രേഖകള്‍ വ്യാജമായതിനാല്‍ അത് പരിഗണിക്കരുത്. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളണമെന്നും സിബിഐ കോടതിയില്‍ പറഞ്ഞു.

സിബിഐ നേരത്തെ നടത്തിയ അന്വേഷണം തെറ്റാണെന്നായിരുന്നു സിബി മാത്യുവിന്റെ വാദം. കേസിന്റെ ഭാഗമായാണ് നമ്പി നാരായണനെ അറസ്റ്റ് ചെയ്തത്. ഈ അറസ്റ്റിനെ തട്ടികൊണ്ട് പോകലെന്നാണ്  സിബിഐ പറഞ്ഞത്. ഇത്  അംഗീകരികരിക്കാനാകില്ല. ഏക്കറുകളോളം വസ്തു ഉന്നതര്‍ക്ക് എഴുതി നല്‍കിയാണ് നമ്പി നാരായണന്‍ കേസില്‍ നിന്ന് രക്ഷപെട്ടതെന്നും സിബി മാത്യു പറഞ്ഞു. കേസ് ഡയറികള്‍ സിബിഐ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കി. ഡയറികള്‍ പരിരോധിച്ചതിന് ശേഷം 26ന് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു. കേസ് 26ന് വീണ്ടും പരിഗണിക്കും.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top