KeralaNattuvarthaLatest NewsNews

ഷോ കാണിക്കരുത് പൊളിച്ചടുക്കും: പോലീസിനോട് അസഭ്യവർഷം നടത്തിയ സിപിഎം പ്രാദേശിക നേതാവിനെതിരെ കേസ്

തിരുവനന്തപുരം: പോലീസിനെതിരെ അസഭ്യവർഷം നടത്തിയ സി പി എം പ്രാദേശിക നേതാവിനെതിരെ കേസ്. ഭീഷണിപ്പെടുത്തിയതിനും അസഭ്യം പറഞ്ഞതിനുമാണ് വിതുരയില്‍ സിപിഎം നേതാവിനെതിരെ കേസ്. വിതുര സ്വദേശിയായ സഞ്ജയന് എതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ഇയാള്‍ പൊലീസുമായി തര്‍ക്കിക്കുന്നതിനിന്റെ വീഡിയോ പുറത്ത് വന്നിരുന്നു.

Also Read:വ്യാപാരികളുമായി വീണ്ടും ചർച്ച, ഇത്തവണ മുഖ്യമന്ത്രി നേരിട്ട്: വിട്ടു കൊടുക്കാനാവില്ലെന്ന് വ്യാപാരികൾ

കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ സി കാറ്റഗറി പ്രദേശത്ത് ഓട്ടോ ഓടിയത് പൊലീസ് തടഞ്ഞപ്പോഴാണ് തര്‍ക്കം ഉണ്ടായത്. ഷോ കാണിക്കരുതെന്നും, പൊളിച്ചടുക്കും എന്നും പൊലീസിനോട് സഞ്ജയന്‍ പറയുന്നത് ദൃശ്യങ്ങളിലുണ്ട്. ഈ ദൃശ്യങ്ങളാണ് സി പി എം നേതാവിനെതിരെയുള്ള പ്രധാന തെളിവായി ഉന്നയിക്കുന്നത്.

എന്നാല്‍ എസ്.ഐ കച്ചവടക്കാരോടും ഡ്രൈവര്‍മാരോടും മോശമായി പെരുമാറിയെന്നും ഇത് ചോദ്യം ചെയ്യുകയാണ് താന്‍ ചെയ്തതെന്നുമാണ് സഞ്ജയന്റെ വാദം. അതേസമയം, വ്യാപാരികളും സർക്കാരും തമ്മിൽ നിലവിലെ പ്രശ്നങ്ങൾ നിലനിൽക്കുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളത്.

shortlink

Related Articles

Post Your Comments


Back to top button