16 July Friday

എക്കിള്‍ നിൽക്കുന്നില്ല; ബ്രസീല്‍ പ്രസിഡന്റ് ബൊല്‍സൊനാരോ ആശുപത്രിയില്‍

വെബ് ഡെസ്‌ക്‌Updated: Friday Jul 16, 2021

ബ്രസീല്‍ പ്രസിഡന്റ് ജെയ്ര്‍ ബൊല്‍സൊനാരോ. photo : wikkimedia commens


റിയോ ഡി ജനീറോ> പത്ത് ദിവസമായി തുടർച്ചയായി എക്കിള്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ബ്രസീല്‍ പ്രസിഡന്റ് ജെയ്ര്‍ ബൊല്‍സൊനാരോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുടല്‍ സംബന്ധമായ പ്രശ്നങ്ങളെത്തുടര്‍ന്നാണ് പ്രസിഡന്റിന് അസ്വസ്ഥത ഉണ്ടായതെന്നാണ് വിവരം. അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്നായിരുന്നു ആദ്യം സൈനിക ആശുപത്രി അറിയിച്ചത്. പിന്നീട് സാവോ പോളോയിൽ പരിശോധനയ്‌ക്ക് വിധേയനാക്കി. ശസ്ത്രക്രിയ ഉടന്‍ നടത്തേണ്ടതില്ലെന്ന് ഡോക്ടര്‍ അറിയിച്ചു.

2018ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബൊല്‍സൊനാരോയ്‌ക്ക്‌ കുത്തേറ്റ്‌ കുടലില്‍ സാരമായ പരിക്കേറ്റിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top