15 July Thursday

തോപ്പില്‍ഭാസിയുടെ ഭാര്യ അമ്മിണിയമ്മ നിര്യാതയായി

വെബ് ഡെസ്‌ക്‌Updated: Thursday Jul 15, 2021

അമ്മിണിയമ്മ

ആലപ്പുഴ > നാടകകൃത്തും ചലച്ചിത്ര സംവിധായകനും കമ്യൂണിസ്റ്റ് പാര്‍ടി നേതാവുമായിരുന്ന തോപ്പില്‍ ഭാസിയുടെ ഭാര്യ അമ്മിണിയമ്മ (86) നിര്യാതയായി. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം.

മക്കള്‍: അന്തരിച്ച പ്രശസ്ത സംവിധായകന്‍ അജയന്‍, സോമന്‍, പരേതനായ രാജന്‍, സുരേഷ്, മാല.

കമ്യൂണിസ്റ്റ് നേതാവും ആദ്യ നിയമസഭാ സ്പീക്കറുമായിരുന്ന ആര്‍ ശങ്കരനാരായണന്‍ തമ്പിയുടെ മൂത്ത സഹോദരി ചെല്ലമ്മ കെട്ടിലമ്മയുടെയും അശ്വതി തിരുനാള്‍ രാമവര്‍മ്മയുടെയും  മകളായിരുന്നു. 1951 ല്‍ ഒളിവിലിരിക്കുമ്പോഴായിരുന്നു തോപ്പില്‍ ഭാസി അമ്മിണിയമ്മയെ വിവാഹം കഴിച്ചത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top