15 July Thursday

വൈറ്റിലയില്‍ ടാങ്കര്‍ലോറി ബൈക്കിലിടിച്ച് രണ്ടുപേര്‍ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jul 15, 2021

വൊറ്റില > വൈറ്റില തൈക്കൂടത്ത് ടാങ്കര്‍ ലോറി ബൈക്കിലിടിച്ച് രണ്ട് പേര്‍ മരിച്ചു. ആലപ്പുഴ അന്ധകാരനഴി പുളിക്കല്‍ വിന്‍സന്‍ വര്‍ഗീസ് (24) ( സ്റ്റാഫ് അസിസ്റ്റന്റ് ), തൃശൂര്‍ വെറ്റിലപ്പാറ കിഴക്കനൂടന്‍ വീട്ടില്‍ ജീമോള്‍ കെ ജോഷി (24) (നഴ്‌സ് ) എന്നിവരാണ് മരിച്ചത്. മരിച്ച രണ്ടു പേരും നെട്ടൂര്‍ ലേക്‌ഷോര്‍ ആശുപത്രിയിലെ ജീവനക്കാരാണ്.

ജോലിക്കായി ആശുപത്രിയിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം. വൈറ്റിലയിലെ ആക്‌സിസ് ബാങ്കില്‍ പോയി വരുന്നതിനിടെ തൈക്കൂടത്ത് വെച്ച് രാവിലെ 11.45 ഓടെ ടാങ്കര്‍ ലോറി ഇവര്‍ സഞ്ചരിച്ച ബുള്ളറ്റില്‍ ഇടിക്കുകയായിരുന്നു. ലോറി തലയിലൂടെ കയറിയതായും ദൃക്ഷസാക്ഷികള്‍ പറഞ്ഞു. രണ്ട് പേരും തല്‍ക്ഷണം മരിച്ചതായാണ് ലഭ്യമായ വിവരം. ലോറി ഡ്രൈവര്‍ മദ്യപിച്ചിരുന്നതായും പറയപ്പെടുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top