തലശേരി> ജോലിക്കിടയില്‍ ഷോക്കേറ്റ് കെഎസ്ഇബി ജീവനക്കാരന്‍ മരിച്ചു. കെഎസ്ഇബി കോടിയേരി സെക്ഷനിലെ ഇലക്ട്രിസിറ്റി വര്‍കര്‍ കായലോട് സ്വദേശി സാജിദ് (35) ആണ് മരിച്ചത്.
പന്തക്കല്‍ വയലില്‍ പീടികക്കടുത്ത് കാറ്റിലും മഴയിലും പൊട്ടിവീണ വൈദ്യുതലൈന്‍ റിപ്പയര്‍ ചെയ്യാനെത്തിയതായിരുന്നു സാജിദ്. വ്യാഴാഴ്ച രാവിലെ 10മണിയോടെയാണ് അപകടം.
സമീപത്തെ ജനറേറ്ററില്‍ നിന്ന് ലൈനിലേക്ക് വൈദ്യുതി പ്രവഹിച്ചതാണെന്ന് സംശയിക്കുന്നു. ആറ് വര്‍ഷമായി കോടിയേരി സെക്ഷനില്‍ തൊഴിലാളിയാണ് സാജിദ്
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..