എഡ്‌ജ്‌ബാസ്‌റ്റൺ
പാകിസ്ഥാനെതിരായ മൂന്നാം ഏകദിനത്തിൽ ഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റ് ജയം. 95 പന്തിൽ 102 റണ്ണെടുത്ത ജയിംസ് വിൻസിയാണ് ഇംഗ്ലണ്ടിന്റെ വിജയശിൽപ്പി. ഇതോടെ പരമ്പര ഇംഗ്ലണ്ട് 3–-0ന് സ്വന്തമാക്കി. കോവിഡ് കാരണം പുതുമുഖങ്ങൾ ഉൾപ്പെട്ട ടീമുമായാണ് പരമ്പരയിൽ ഇംഗ്ലണ്ട് കളിക്കാനിറങ്ങിയത്.
ആദ്യം ബാറ്റ് ചെയ്‌ത പാകിസ്ഥാൻ 9–-331 റണ്ണടിച്ചെങ്കിലും കാര്യമുണ്ടായില്ല. രണ്ടോവർ ശേഷിക്കെ ഇംഗ്ലണ്ട് ജയിച്ചു. 77 റണ്ണെടുത്ത ലൂയിസ് ഗ്രിഗറി വിൻസിക്ക് നല്ല പിന്തുണ നൽകി.പാകിസ്ഥാൻ നിരയിൽ ക്യാപ്‌റ്റൻ ബാബർ അസം 158 റണ്ണടിച്ചു. മുഹമ്മദ് റിസ്വാൻ 74 റണ്ണും നേടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..