16 July Friday

തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിനായി ജീവിതം ഉഴിഞ്ഞുവയ്ക്കുകയായിരുന്നു അമ്മിണിയമ്മ: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Jul 15, 2021

തിരുവനന്തപുരം> കമ്യൂണിസ്റ്റ് നേതാവും നാടകാചാര്യനും സിനിമാ  സംവിധായകനും മുന്‍ എംഎല്‍എയുമായിരുന്ന തോപ്പില്‍ ഭാസിയുടെ ഭാര്യ വള്ളികുന്നം തോപ്പില്‍ അമ്മിണിയമ്മയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.

കുടുംബാംഗങ്ങള്‍ കമ്മ്യൂണിസ്റ്റുകാരായതിന്റെ പേരില്‍ ജന്മിമാരുടെയും ഗുണ്ടകളുടെയും പൊലീസിന്റെയും പീഡനങ്ങള്‍ക്ക്  അമ്മിണിയമ്മയും ഇരയായി. ജന്മികുടുംബത്തിലാണ് ജനിച്ചതെങ്കിലും തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിനായി ജീവിതം ഉഴിഞ്ഞുവയ്ക്കുകയായിരുന്നു അമ്മിണിയമ്മയെന്ന്   മുഖ്യമന്ത്രി അനുസ്മരിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top