മലപ്പുറം> പ്രശസ്ത ഗണിത ശാസ്ത്ര അധ്യാപകൻ കിഴിശേരി പാലശ്ശേരി തെക്കയിൽ രാമചന്ദ്രൻ (പി ടി രാമചന്ദ്രൻ‐ 62) അന്തരിച്ചു. കലിക്കറ്റ് സർവ്വകലാശാല ഗണിത ശാസ്ത്ര വിഭാഗം മുൻ മേധാവിയും സ്കൂൾ ഓഫ് മാത്തമറ്റിക്സ് ആൻഡ് കംപ്യൂട്ടർ സയൻസ് മുൻ ഡയറക്ടറുമാണ്. നിലവിൽ കണ്ണൂർ സർവകലാശാല ഗണിത ശാസ്ത്ര വിഭാഗം ഫാക്കൽറ്റിയാണ്.
യുക്തിവാദി സംഘം മലപ്പുറം മുൻ ജില്ല സെക്രട്ടറിയാണ്. ഗണിത ശാസ്ത്രം, ചരിത്രം, തത്വ ശാസ്ത്രം എന്നിവയുമായി ബന്ധപ്പെട്ടുള്ള യുടൂബ് വീഡിയോ പ്രശസ്തമാണ്. എസ് സി ഇ ആർ ടി ഗണിത ശാസ്ത്ര വിഷയ വിദഗ്ധനായി പ്രവർത്തിച്ചിട്ടുണ്ട്
. മലപ്പുറം അമേച്വർ ആസ്ട്രോണമേഴ്സ് അസോസിയേഷൻ (MARS) ചെയർമാനാണ്.
പങ്ങിണിക്കോട്ട് ദാമോദരൻ നായരുടേയും പാലശേരി തെക്കയിൽ ദാക്ഷായണിയമ്മയുടേയും മകനാണ്. .ൃ
ഭാര്യ: പി ജയ. മക്കൾ : ഡോ. ആതിര , ചിത്തിര ( എൻജിനീയർ , ബംഗളൂരു )
സഹോദരിമാർ: പി ടി ഇന്ദിര, പി ടി വിജയലക്ഷ്മി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..