15 July Thursday
സുപ്രീംകോടതിയിൽ ന്യൂനപക്ഷമന്ത്രാലയം സത്യവാങ്‌മൂലം നൽകി

ന്യൂനപക്ഷ ക്ഷേമപദ്ധതി : ഹിന്ദുക്കളുടെ അവകാശങ്ങൾക്ക് എതിരല്ല: കേന്ദ്രസർക്കാർ

വെബ് ഡെസ്‌ക്‌Updated: Thursday Jul 15, 2021


ന്യൂഡൽഹി
മതന്യൂനപക്ഷങ്ങൾക്കുള്ള ക്ഷേമപദ്ധതികൾ ഹിന്ദുസമൂഹത്തിന്റെ അവകാശങ്ങൾ ഹനിക്കുന്നതല്ലെന്നും അത്‌ തുല്യതയുടെ നിഷേധമല്ലെന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. അസമത്വങ്ങൾ ഇല്ലാതാക്കാനാണ്‌ സർക്കാർ ന്യൂനപക്ഷങ്ങൾക്കായി വിവിധ ക്ഷേമപദ്ധതി ആവിഷ്‌കരിച്ചത്‌. വിദ്യാഭ്യാസം, തൊഴിലവസരം, നൈപുണ്യവികസനം, സംരഭകത്വ വികസനം തുടങ്ങിയ കാര്യങ്ങളിൽ ന്യൂനപക്ഷങ്ങൾക്ക്‌ തുല്യ അവസരം ഉറപ്പാക്കാനാണ് ഇതെന്നും കേന്ദ്ര ന്യൂനപക്ഷമന്ത്രാലയം സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ പറഞ്ഞു.

ന്യൂനപക്ഷവിഭാഗങ്ങൾക്കുള്ള അവകാശങ്ങൾ ഹിന്ദുക്കൾക്ക്‌ നിഷേധിക്കുന്നത്‌ ഭരണഘടനാവിരുദ്ധമാണെന്ന്‌ കാണിച്ച്‌ ഹിന്ദുസമുദായംഗങ്ങളായ ആറുപേർ നൽകിയ ഹർജികളിലാണ്‌ കേന്ദ്രം നിലപാട്‌ വ്യക്തമാക്കിയത്‌.  കേന്ദ്രസർക്കാർ പദ്ധതികൾ ന്യൂനപക്ഷങ്ങളിലെ അടിസ്ഥാന ജീവിതസൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ടവരെ ലക്ഷ്യമിട്ടുള്ളതാണെന്നും ഹർജിക്കാരുടെ വാദം തെറ്റാണെന്നും മന്ത്രാലയം വാദിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top