Latest NewsNewsIndiaInternational

ലഡാക്ക് വിഷയത്തിൽ ചൈനയ്ക്ക് മുന്നറിയിപ്പുമായി ഇന്ത്യ

ന്യൂഡൽഹി : ലഡാക്ക് അതിർത്തിയിലെ നിയന്ത്രണരേഖയിൽ നിലനിൽക്കുന്ന വിഷയങ്ങൾ ചൈനീസ് വിദേശകാര്യ മന്ത്രിയോട് ചര്‍ച്ച നടത്തിയതായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ് ശങ്കർ അറിയിച്ചു.  നിയന്ത്രണ രേഖയിലെ തത്സ്ഥിതിയിൽ മാറ്റം വരുന്നത് അംഗീകരിക്കാനാകില്ലെന്ന് ഇന്ത്യ ചൈനയ്ക്ക് മുന്നറിയിപ്പ് നൽകി.

Read Also : ഇന്ത്യയുടെ ആന്റി ടാങ്ക് ഗൈഡഡ് മിസൈൽ ‘ധ്രുവാസ്ത്ര’ പരീക്ഷണത്തിനൊരുങ്ങുന്നു  

പൂർണമായി സമാധാനം ഉറപ്പുവരുത്താൻ നിലവിലെ പ്രശ്‌നങ്ങൾ എത്രയും വേഗം പരിഹരിക്കാനും ജയ് ശങ്കർ ചൈനയോട് ആവശ്യപ്പെട്ടു. ധാരണ പ്രകാരം ഹോട്‌സ് സ്പ്രിംഗ്, ഗോഗ്ര എന്നീ മേഖലകളിൽ നിന്നും ചൈനീസ് സൈന്യം പിൻവാങ്ങിയെങ്കിലും പാംഗോങ്‌സോയിലെ ചില മേഖലയിൽ സൈന്യം തുടരുകയാണ്. നിയന്ത്രണരേഖയിൽ സമാധാനം പുലരുന്നതിനായി ചൈനയും ഇന്ത്യയ്‌ക്കൊപ്പം പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments


Back to top button