14 July Wednesday

ടോക്യോയിൽ 
6 പുതിയ ഇനങ്ങൾ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 14, 2021


ടോക്യോ
ആറ്‌ പുതിയ ഇനങ്ങളാണ്‌ ഇക്കുറി ടോക്യോ ഒളിമ്പിക്‌സിൽ. ബേസ്‌ബോൾ, സോഫ്‌റ്റ്‌ബോൾ, സ്‌കേറ്റ്‌ ബോർഡിങ്, സർഫിങ്, സ്‌പോർട്ട്‌ ക്ലൈംബിങ് എന്നിവയാണ്‌ നവാഗതർ.

കരാട്ടേ: ആദ്യമായാണ്‌ ഒളിമ്പിക്‌സിൽ ഉൾപ്പെടുത്തുന്നത്‌. രണ്ട്‌ ഇനങ്ങളിലായി എട്ട്‌ മെഡലുകൾ നിശ്‌ചയിക്കും. പുരുഷന്മാർക്കും വനിതകൾക്കും മത്സരമുണ്ട്‌. സർഫിങ്: ഒളിമ്പിക്‌സിൽ ആദ്യമാണ്‌. പുരുഷന്മാർക്കും വനിതകൾക്കും മത്സരമുണ്ട്‌. രണ്ട്‌ സ്വർണമെഡലുകളാണ്‌.

സ്‌കേറ്റ്‌ ബോർഡിങ്: ഒളിമ്പിക്‌സിൽ ആദ്യം. പാർക്ക്‌, സ്‌ട്രീറ്റ്‌ എന്നീ ഇനങ്ങൾ. നാല്‌ സ്വർണം നിശ്‌ചയിക്കും. ബേസ്‌ബോൾ: 1992ൽ ഒളിമ്പിക്‌സ്‌ ഇനമായിരുന്നു. 2008ൽ ഒഴിവാക്കി. ജപ്പാനിൽ ജനപ്രീതിയുള്ള കളിയാണ്‌. നിപ്പോൺ പ്രൊഫഷണൽ ലീഗ്‌ പ്രശസ്‌തം. ആറ്‌ ടീമുകളുണ്ട്‌. പുരുഷന്മാർക്ക്‌ മാത്രം. സോഫ്‌റ്റ്‌ബോൾ: 1996ൽ ഇനമായിരുന്നു. 2008ൽ ഒഴിവാക്കി. ആറ്‌ ടീമുകൾ അണിനിരക്കും. വനിതകൾക്ക്‌ മാത്രം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top