കോഴിക്കോട് > വ്യാഴാഴ്‌ച മുതൽ മുഴുവൻ കടകൾ തുറക്കാനുള്ള സമരതീരുമാനത്തിൽ നിന്ന് വ്യാപാരി വ്യവസായി എകോപന സമിതി പിന്മാറി. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ലഭിച്ച നിർദേശത്തെ തുടർന്നാണ് കടകൾ തുറക്കാനുള്ള തീരുമാനം പിൻവലിച്ചെതെന്ന് ഏകോപന സമിതി സംസ്ഥാന സെക്രട്ടറി കെ സേതുമാധവൻ അറിയിച്ചു. മുഖ്യമന്ത്രിയുമായി വെള്ളിയാഴ്‌ച ചർച്ചക്ക് ക്ഷണിച്ചതായി സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീൻ പറഞ്ഞു. ചർച്ചക്ക് ശേഷമാകും മറ്റു കാര്യങ്ങൾ തീരുമാനിക്കുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..