14 July Wednesday

20 ഗ്രാൻഡ്‌ 3 സ്ലാം ; ഫെഡറർ, ജോകോവിച്ച്, നദാൽ എന്നിവർക്ക് 20 ഗ്രാൻഡ് സ്ലാം കിരീടങ്ങൾ വീതമായി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 14, 2021


ലണ്ടൻ
വിംബിൾഡൺ ജയിച്ച്‌ നൊവാക്‌ ജോകോവിച്ച്‌ 20 ഗ്രാൻഡ്‌ സ്ലാം കിരീടക്കാരുടെ പട്ടികയിലെത്തി. റോജർ ഫെഡററും റാഫേൽ നദാലുമാണ്‌ ഒപ്പമുള്ളത്‌. ഓസ്‌ട്രേലിയൻ ഓപ്പൺ, ഫ്രഞ്ച്‌ ഓപ്പൺ, വിംബിൾഡൺ, യുഎസ്‌ ഓപ്പൺ എന്നിവയാണ്‌ ഗ്രാൻഡ്‌ സ്ലാം ടൂർണമെന്റുകൾ. അടുത്തമാസം 30ന്‌ ആരംഭിക്കുന്ന യുഎസ്‌ ഓപ്പണിൽ കിരീടം നേടുന്ന താരം മുന്നിലെത്തും.

ഫെഡററർ കളി അവസാനിപ്പിക്കാനുള്ള ഒരുക്കത്തിലാണ്‌. നദാലാകട്ടെ കളിമൺ കോർട്ടിലാണ്‌ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്‌.  ജോകോവിച്ച്‌ 25 കിരീടങ്ങൾ നേടുമെന്നാണ്‌ വിഖ്യാത കളിക്കാരൻ ജോൺ മക്കെൻറോയുടെ പ്രവചനം. വനിതകളിൽ മാർഗരറ്റ്‌ കോർട്ട്‌(24), സെറീന വില്യംസ്‌(23), സ്‌റ്റെഫി ഗ്രാഫ്‌(22) എന്നിവരാണ്‌ മുന്നിൽ. ജോകോ ഇതും മറികടന്നാൽ അൽഭുതം വേണ്ട. ഈ സീസണിൽ മൂന്ന്‌ ഗ്രാന്റ്‌സ്ലാം കിരീടങ്ങളും നേടിയ ജോകോവിച്ച്‌ യുഎസ്‌ ഓപ്പണും ഒളിമ്പിക്‌സും നേടി ‘ഗോൾഡൻ സ്ലാം’ കരസ്ഥമാക്കുമോയെന്നാണ്‌ അറിയേണ്ടത്‌. സ്‌റ്റെഫി ഗ്രാഫ്‌ മാത്രമാണ്‌(1988) ഈ നേട്ടം കൈവരിച്ചിട്ടുള്ളത്‌. ഒളിമ്പിക്‌സിൽ ജോക്കോ പങ്കെടുക്കുന്ന കാര്യം ഉറപ്പില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top