13 July Tuesday

ഇറാഖിൽ ആശുപത്രിയിൽ തീപിടിത്തം: 52 കോവിഡ്‌ രോഗികൾ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 13, 2021

അല്‍- ഹുസൈന്‍ കോവിഡ് ആശുപത്രിയിലുണ്ടായ തീപിടിത്തം


ബാഗ്‌ദാദ്‌> ഇറാഖിലെ നസ്‍രിയയിലുള്ള അല്‍- ഹുസൈന്‍ കോവിഡ് ആശുപത്രിയിലുണ്ടായ  തീപിടിത്തത്തിൽ  52 കോവിഡ് രോഗികള്‍ വെന്തുമരിച്ചു. 67 പേര്‍ക്ക് പരിക്കേറ്റു.

ഓക്സിജന്‍ ടാങ്ക് പൊട്ടിത്തെറിച്ചാണ്‌ തീപിടിച്ചതെന്ന്‌ പൊലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രിയോടെയാണ് അപകടമുണ്ടായത്.

മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് വാര്‍ഡിനുള്ളില്‍ നിരവധി രോഗികള്‍ കുടുങ്ങിയിട്ടുണ്ട്‌.  രക്ഷാപ്രവര്‍ത്തനം തുടരുകയാണ്‌. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top