12 July Monday

രോഗനിരക്ക്‌ ഉയർത്തിയത് ഡെൽറ്റ വകഭേദം ; 3 മാസത്തിനുള്ളിൽ 
സാമൂഹ്യ പ്രതിരോധം

സ്വന്തം ലേഖികUpdated: Monday Jul 12, 2021



തിരുവനന്തപുരം
ഇതര സംസ്ഥാനങ്ങളിൽ‌ കോവിഡ്‌ രണ്ടാം തരംഗത്തിന്റെ ശേഷി കുറയുമ്പോഴും കേരളത്തിൽ‌ രോഗികളുടെ എണ്ണവും രോഗസ്ഥിരീകരണ നിരക്കും കുറയാത്തത് ഡെൽറ്റ വകഭേദത്തിന്റെ സാന്നിധ്യവും പരിശോധന വർധിപ്പിച്ചതിനാലുമാണെന്ന് ആരോഗ്യ വിദഗ്‌ധർ. കൂടിയ ജനസാന്ദ്രതയും കാരണമാണ്. ഒന്നാം തരംഗത്തിൽ രോഗം ഒരാളിൽനിന്ന് രണ്ട്‌– മൂന്ന്‌ പേരിലേക്കാണ് എത്തിയിരുന്നത്‌. രണ്ടാം തരംഗത്തിൽ, ഡെൽറ്റ വൈറസിന്റെ വരവോടെ എട്ടുമുതൽ 10 പേരിലേക്കാണ്‌ രോഗവ്യാപനമെന്നും ഡോ. ഇക്‌ബാൽ പറഞ്ഞു.

ഐസിഎംആറിന്റെ ജനുവരിയിലെ സീറോ പ്രിവിലൻസ്‌ പഠനത്തിൽ‌ സംസ്ഥാനത്ത്‌ രണ്ടാം തരംഗത്തിൽ രോഗം ബാധിക്കാനിടയുള്ളവരുടെ എണ്ണം അധികമായിരുന്നു. തുടർന്ന്‌ സർക്കാർ പരിശോധന വർധിപ്പിച്ചു. ഒരു ദിവസം രണ്ട്‌ ലക്ഷംവരെ പരിശോധനയാണ്‌ നടത്തിയത്‌. രണ്ടാം തരംഗത്തിൽ ഒരു ഘട്ടത്തിൽ 29 ശതമാനമായിരുന്നു രോഗസ്ഥിരീകരണ നിരക്ക്.‌ ഇപ്പോൾ 10– -11 ശതമാനമായി. 

3 മാസത്തിനുള്ളിൽ 
സാമൂഹ്യ പ്രതിരോധം
നിലവിൽ റിപ്പോർട്ട്‌ ചെയ്യുന്നതിൽ അധികവും റീ ഇൻഫക്‌ഷനും (രോഗം ഭേദമായവർ പിന്നെയും പോസിറ്റീവ്‌ ആകുന്നത്‌), ബ്രേക്‌ ത്രൂ ഇൻഫക്‌ഷനും (വാക്‌സിൻ എടുത്തവർ രോഗബാധിതരാകുന്നത്‌) ആണ്‌. ഇത്തരം രോഗികൾക്ക്‌ ഗുരുതര രോഗലക്ഷണമില്ല. മരണനിരക്കും കുറവായിരിക്കും. സംസ്ഥാനത്ത്‌  രണ്ട്‌–മൂന്ന്‌ മാസത്തിനുള്ളിൽ 60 ശതമാനം വാക്സിനേഷനാകും. ഇതോടെ ‌ സമൂഹ്യ പ്രതിരോധം നേടാനാകുമെന്നും ഡോ. ഇക്‌ബാൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top