തിരുവനന്തപുരം > മതനിരപേക്ഷ കേരളത്തിന് വേണ്ടി നിലകൊണ്ട വ്യക്തിയായിരുന്നു മലങ്കര ഓര്‍ത്തഡോകസ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയെന്ന് സിപിഐ എം പോളിറ്റ്‌ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
വ്യക്തിപരമായി ഞാനുമായി വളരെ അടുത്ത ബന്ധമാണ് അദ്ദേഹത്തിന് ഉണ്ടായത്. പലപ്പോഴും ഞങ്ങള്‍ തമ്മില്‍ കാണുകയും, ആശയ വിനിമയം നടത്താറുമുണ്ട്. വളരെയടുത്ത് ബന്ധമുള്ള ഒരു മഹത് വ്യക്തിയെയാണ് നഷ്‌ടപ്പെട്ടത്. അദ്ദേഹത്തിന്റെ സഭയേയും ദുഃഖാര്‍ത്തരായ ജനങ്ങളേയും അനുശോചനം അറിയിക്കുന്നു. അദ്ദേഹത്തിന്റെ വേര്‍പാടില്‍ അഗാധമായ ദുഃഖവും അനുശോചനവും കോടിയേരി രേഖപ്പെടുത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..