12 July Monday

സംഗീത സംവിധായകൻ 
മുരളി സിതാര അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jul 12, 2021
 
തിരുവനന്തപുരം> സംഗീത സംവിധായകൻ മുരളി സിതാര (65) അന്തരിച്ചു. വട്ടിയൂർക്കാവ് തോപ്പുമുക്കിൽ ആമ്പാടി ഹൗസിൽ ഞായറാഴ്ച പകലോടെ തൂങ്ങി മരിച്ച നിലയിലാണ്‌ മൃതദേഹം കണ്ടത്. 
 
1987ൽ തീക്കാറ്റ് എന്ന ചിത്രത്തിലെ "ഒരുകോടിസ്വപ്നങ്ങളാൽ' എന്ന ഗാനമാണ്‌ ആദ്യ സിനിമാഗാനം. ആകാശവാണിയിൽ സീനിയർ മ്യൂസിക് കമ്പോസറായിരുന്നു. ലളിതഗാനം, ഉദയഗീതം തുടങ്ങിയവയ്ക്കടക്കം പാട്ടുകളൊരുക്കി. ഒഎൻവിയുടെ ഏഴുതിരികത്തും നാളങ്ങളിൽ, കെ ജയകുമാറിന്റെ കളഭമഴയിൽ ഉയിരുമുടലും തുടങ്ങിയവ ശ്രദ്ധേയമായ ലളിതഗാനങ്ങളാണ്.
 
ശാരദേന്ദു പൂചൊരിഞ്ഞ, സൗരയൂഥത്തിലെ സൗവർണഭൂമിയിൽ, അമ്പിളിപ്പൂവേ നീയുറങ്ങൂ, ഓലപ്പീലിയിൽ ഊഞ്ഞാലാടും തുടങ്ങിയവ മുരളി സിതാരയുടെ സൂപ്പർഹിറ്റ് ഗാനങ്ങളാണ്. 1991ലാണ്‌ ആകാശവാണി തിരുവനന്തപുരം നിലയത്തിൽ ജോലിയിൽ പ്രവേശിച്ചത്‌.
 
 മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. കോവിഡ് പരിശോധനയ്‌ക്ക് ശേഷം പോസ്റ്റ്മോർട്ടം നടത്തി തിങ്കളാഴ്ച വീട്ടുവളപ്പിൽ സംസ്‌കരിക്കും. അസ്വാഭാവിക മരണത്തിൽ വട്ടിയൂർക്കാവ് പൊലീസ് കേസെടുത്തു. ഭാര്യ: ശോഭനകുമാരി. മക്കൾ :  മിഥുൻ (കീബോർഡ് ആർടിസ്റ്റ്), വിപിൻ.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top