CricketLatest NewsNewsSports

കൗണ്ടി ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച് അശ്വിൻ

മാഞ്ചസ്റ്റർ: കൗണ്ടി ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച് ഇന്ത്യൻ സ്പിന്നർ ആർ അശ്വിൻ. ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പര അടുത്ത മാസം ആരംഭിക്കാനിരിക്കെ ഇംഗ്ലണ്ടിലെ സാഹചര്യം കൂടുതൽ മനസിലാക്കുന്നതിനായി കൗണ്ടിൽ സറേക്കായി അശ്വിൻ ഇറങ്ങിയത്. മത്സരത്തിന്റെ ആദ്യ ദിനം ഒരു വിക്കറ്റും സറേക്കായി അശ്വിൻ വീഴ്ത്തി.

ആദ്യ ദിനം 28 ഓവർ പന്തെറിഞ്ഞ അശ്വിൻ അഞ്ച് മെയ്ഡനടക്കം 70 റൺസ് വഴങ്ങി ഒരു വിക്കറ്റാണ് താരം വീഴ്ത്തിയത്. സോമർസെറ്റിന്റെ മൂന്നാം നമ്പർ ബാറ്റ്സ്മാൻ ടോം ലമോൻബിയെ (42) ക്ലീൻബൗൾഡ് ചെയ്താണ് അശ്വിൻ കൗണ്ടിയിൽ തന്റെ ആദ്യ വിക്കറ്റ് നേട്ടം ആഘോഷിച്ചത്.

Read Also:- ഹൃദയ സംരക്ഷണത്തിന് ‘കടച്ചക്ക’

മത്സരത്തിലെ ആദ്യ ഓവർ എറിഞ്ഞത് അശ്വിനായിരുന്നു. 11 വർഷത്തിന് ശേഷം ആദ്യമായാണ് ഒരു സ്പിന്നർ കൗണ്ടി ക്രിക്കറ്റിൽ ആദ്യ ഓവർ എറിയുന്നത്. ഇതിന് മുമ്പ് 2010ൽ ന്യൂസിലന്റിന്റെ ജീതൻ പട്ടേൽ ഈ നേട്ടത്തിലെത്തിയിരുന്നു. അതേസമയം, അശ്വിൻ കൗണ്ടി കളിക്കുന്നത് ഇന്ത്യക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്.

shortlink

Post Your Comments


Back to top button