12 July Monday

ജീവനൊടുക്കാൻ ശ്രമിച്ച നവ ദമ്പതികളിൽ ഭർത്താവ് മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jul 12, 2021

കൊട്ടിയം > നെടുമ്പന പള്ളിമണ്ണിൽ ജീവനൊടുക്കാൻ ശ്രമിച്ച നവ ദമ്പതികളിൽ ഭർത്താവ് മരിച്ചു. പള്ളിമൺ കിഴക്കേകര ഐക്യരഴികത്ത് വീട്ടിൽ ശ്രീഹരി (22) ആണ് മരണപ്പെട്ടത്. ഭാര്യ അശ്വതി ആശുപത്രിയിൽ ചികിത്സയിലാണ്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആത്മഹത്യാ ശ്രമം ഉണ്ടായത്. അസീസിയാ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ശ്രീഹരി മരിച്ചത്. കൊല്ലം കണ്ണനല്ലൂർ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top