KeralaNattuvarthaLatest NewsNews

സ്വർണ്ണക്കടത്ത് കേസ് പ്രതികള്‍ക്ക് ജീവന് ഭീഷണി: വിശദീകരണവുമായി ജയിൽ ഡി.ജി.പി കോടതിയിൽ

സരിത്തിന്‍റെ പരാതിയില്‍ എന്‍.ഐ.എ കോടതിയും ജയില്‍ ഡി.ജി.പിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ബിജെപി, കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് മൊഴി നല്‍കാന്‍ ജയില്‍ ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്ന സരിത്തിന്‍റെ പരാതിയില്‍ ജയില്‍ ഡി.ജി.പി കോടതിക്ക് വിശദീകരണം നല്‍കി. ഇത്തരത്തിൽ യാതൊരുവിധ സംഭവവും ഉണ്ടായിട്ടില്ലെന്നും ജയിലിൽ പ്രതികള്‍ക്ക് ജീവന് ഭീഷണി നേരിടേണ്ടി വന്നിട്ടില്ലെന്നും ഡി.ജി.പി അറിയിച്ചു. കൊച്ചിയിലെ സാമ്പത്തിക കുറ്റവിചാരണക്കോടതിയിലാണ് ഡി.ജി.പി വിശദീകരണം നൽകിയത്.

അതേസമയം, പ്രതികള്‍ ജയില്‍ അധികൃതരോട് മോശമായി പെരുമാറുന്നുവെന്ന് ഡി.ജി.പി കോടതിയിൽ റിപ്പോർട്ട് നൽകി. പ്രതികള്‍ ജയിലില്‍ ലഹരി ഉപയോഗിച്ചെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ സരിത്തിന്‍റെ മൊഴി കോടതി അടുത്ത തിങ്കളാഴ്ച രേഖപ്പെടുത്തും. സരിത്തിന്‍റെ പരാതിയില്‍ എന്‍.ഐ.എ കോടതിയും ജയില്‍ ഡി.ജി.പിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button