കരുനാഗപ്പള്ളി > വിവിധ രാഷ്ട്രീയ പാർടികളിൽ പ്രവർത്തിച്ചിരുന്ന മുപ്പതോളം പ്രവർത്തകരും കുടുംബങ്ങളും സിപിഐ എമ്മുമായി യോജിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു. കരുനാഗപ്പള്ളി വെസ്റ്റ് മേഖലയിലെ ബിജെപി, കോൺഗ്രസ്, സിപിഐ, ആർഎസ്‌പി പാർടികളിലെ സജീവ പ്രവർത്തകരാണ് സിപിഐ എമ്മുമായി സഹകരിക്കാൻ തീരുമാനിച്ചത്.
കേരളത്തിന്റെ വികസനത്തിനും മതനിരപേക്ഷതയുടെ സംരക്ഷണത്തിനും ഇടതുപക്ഷത്തിന് കരുത്തുപകരാൻ സിപിഐ എമ്മിനേ കഴിയൂവെന്ന് ഇവർ പറഞ്ഞു. സിപിഐ എം കരുനാഗപ്പള്ളി വെസ്റ്റ് ലോക്കൽ കമ്മിറ്റി ഓഫീസിൽ ഏരിയ സെക്രട്ടറി പി കെ ബാലചന്ദ്രൻ പതാക കൈമാറി പ്രവർത്തകരെ സ്വീകരിച്ചു. ഇതോടനുബന്ധിച്ച് ചേർന്ന യോഗം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി ആർ വസന്തൻ ഉദ്ഘാടനംചെയ്തു. ജി മോഹനകുമാർ അധ്യക്ഷനായി. കെ എസ് ഷറഫുദീൻ മുസലിയാർ സ്വാഗതം പറഞ്ഞു. ജെ ഹരിലാൽ, ടി രാജീവ്, പി പുഷ്പാംഗദൻ എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..