KeralaLatest News

വണ്ടിപ്പെരിയാറിലേക്ക് വനിതാ കമ്മീഷന്‍ അംഗത്തിന്റെ ‘പുഞ്ചിരി യാത്ര’: കല്യാണത്തിന് പോകുന്നോ എന്ന് വിമര്‍ശനം

പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ ഷാഹിദ കമാല്‍ നിറപുഞ്ചിരിയോടെ ഉല്ലാസ യാത്ര പോകുന്ന പ്രതീതിയില്‍ ഫോട്ടോ പോസ്റ്റു ചെയ്‌തതിനാണു വിമർശനം ഉയർന്നത്.

തിരുവനന്തപുരം: വണ്ടിപ്പെരിയാര്‍ ചൂരക്കുളത്ത് ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കെട്ടിത്തൂക്കിക്കൊന്ന സംഭവത്തില്‍ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ പുറപ്പെട്ട വനിതാ കമ്മീഷന്‍ അംഗത്തിന്റെ യാത്ര വിവാദമായി. വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ വണ്ടിപ്പെരിയാറിലേക്കുള്ള യാത്രയില്‍ എന്ന് പറഞ്ഞുകൊണ്ട് ഫെയ്‌സ്ബുക്കിലിട്ട സെല്‍ഫിയാണ് വിവാദമായത്. പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ ഷാഹിദ കമാല്‍ നിറപുഞ്ചിരിയോടെ ഉല്ലാസ യാത്ര പോകുന്ന പ്രതീതിയില്‍ ഫോട്ടോ പോസ്റ്റു ചെയ്‌തതിനാണു വിമർശനം ഉയർന്നത്.

സംഭവത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ നിന്നടക്കം വിവിധ തുറകളില്‍ നിന്ന് രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. ശ്രീജിത് പണിക്കരുടെ കമന്റ് ആണ് ഇതിൽ വലിയ ശ്രദ്ധ നേടിയത്. ‘അത് ശരി, ഫോട്ടോ കണ്ടപ്പോൾ ഏതോ കല്യാണത്തിന് പോകുകയാണെന്നാണ് കരുതിയത്’ എന്നാണ് ശ്രീജിത്ത് പണിക്കരുടെ കമന്റ്. സമൂഹ മാധ്യമങ്ങളില്‍ നിന്നടക്കം വിവിധ തുറകളില്‍ നിന്ന് രൂക്ഷ വിമര്‍ശനം ഉയര്‍ന്നതോടെ മിനിറ്റുകള്‍ക്കകം ഷാഹിദ കമാല്‍ പോസ്റ്റ്‌ മുക്കി.

എന്നാല്‍ അവരുടെ മറ്റു പോസ്റ്റുകളുടെ കമന്റുകളി്ല്‍ ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ നിറഞ്ഞു. കോണ്‍ഗ്രസ് ബിജെപി യുവനിര നേതാക്കള്‍ അടക്കം വിമര്‍ശനവുമായി രംഗത്തുവന്നു. സംഭവം നടന്നിട്ട് ഒരാഴ്ചയിലേറെയായിട്ടും വനിതാ കമ്മീഷന്‍ ഇടപെടലുണ്ടായത് ഏറെ വൈകിയാണെന്നും ആക്ഷേപമുയര്‍ന്നു. നിരവധി വിമർശനങ്ങളാണ് വനിതാ കമ്മീഷന്റെ പേരിൽ ഉയർന്നത്. വിടി ബൽറാമും ശബരീനാഥനും അടക്കം നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയത്.

shortlink

Related Articles

Post Your Comments


Back to top button