KeralaLatest News

കോഴിക്കോട് വ്യാപാരികള്‍ പ്രതിഷേധിക്കുന്നു! സ്ഥലത്ത് സംഘര്‍ഷം, കേസെടുക്കുമെന്ന് പൊലീസ്

പ്രദേശത്ത് വന്‍ പൊലീസ് സന്നാഹമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കോഴിക്കോട്: കൊവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ കടകള്‍ ഇടയ്ക്കിടെ അടച്ചിടുന്നതിനെതിരെ പ്രതിഷേധവുമായി വ്യാപാരികള്‍. മിഠായിത്തെരുവില്‍ കടകള്‍ തുറക്കാന്‍ വ്യാപാരികളുടെ ഭാഗത്തുനിന്ന് ശ്രമമുണ്ടായത്, സ്ഥലത്ത് നേരിയ തോതില്‍ സംഘര്‍ഷമുണ്ടാകാന്‍ കാരണമായി. വ്യാപാരികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്. പ്രദേശത്ത് വന്‍ പൊലീസ് സന്നാഹമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

എല്ലാ ദിവസും കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് കോഴിക്കോട് നഗരത്തില്‍ വ്യാപാരികള്‍ പ്രതിഷേധിക്കുന്നത് . കൊവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കാനാകില്ലെന്നും, വ്യാപാരികളുടെ പ്രശ്‌നങ്ങളില്‍ ഉടനടി ഇടപെടുമെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ പ്രതികരിച്ചു. വിഷയം ഗൗരവത്തോടെ പരിഗണിക്കുമെന്ന് ടി സിദ്ദിഖ് എംഎല്‍എയും പ്രതികരിച്ചു. അതേസമയം പ്രതിഷേധിച്ച വ്യാപാരികള്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button