KeralaNattuvarthaLatest NewsNewsIndia

തെരുവ് നായയെ ക്രൂരമായി ഉപദ്രവിച്ചു: വിഡിയോ വൈറലായതിനു പിന്നാലെ മേനക ഗാന്ധിയുടെ മൃഗസംരക്ഷണ കേന്ദ്രം അടച്ചു

വിഡിയോ കണ്ടതു മുതൽ തനിക്ക് വല്ലാത്ത വിഷമവും ദേഷ്യവും അനുഭവപ്പെട്ടു

ഡൽഹി: തെരുവ് നായയെ ക്രൂരമായി ഉപദ്രവിക്കുന്ന വിഡിയോ വൈറലായതിന് പിന്നാലെ മുൻ കേന്ദ്രമന്ത്രി മേനക ഗാന്ധിയുടെ മൃഗസംരക്ഷണ കേന്ദ്രം അടച്ചു. ഉപദ്രവമേറ്റ നായ ചത്തു. മേനക ഗാന്ധിയുടെ ഉടമസ്ഥതയിലുള്ള സ‍ഞ്ജയ് ഗാന്ധി ആനിമൽ കെയർ സെന്ററാണ് അടച്ചത്. അതേസമയം, അറ്റകുറ്റപ്പണികൾ നടത്തുന്നതിനാണ് കേന്ദ്രം അടയ്ക്കുന്നതെന്നാണ് മേനക ഗാന്ധി നൽകിയ വിശദീകരണം.

‘കോവിഡ് പ്രതിസന്ധികളെ തുടർന്ന് കഴിഞ്ഞ ഒരു വർഷമായി മൃഗസംരക്ഷണ കേന്ദ്രത്തിൽ ജീവനക്കാരുടെ കുറവുണ്ട്. പുതിയതായി എത്തിയ രണ്ട് പാരാ വെറ്ററിനറിമാരാണ് മൃഗങ്ങളെ പരിപാലിക്കുന്നത്. അടുത്തിടെ ഒരു നായയെ സംരക്ഷണത്തിനായി കൊണ്ടുവന്നിരുന്നു. സ്വതവേ അക്രമകാരിയായ നായ പാരാ വെറ്ററിനറിയെ കടിക്കുകയും ദേഷ്യം വന്ന ഡോക്ടർ നായയെ ഉപദ്രവിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ നായ ചത്തു’. മേനക ഗാന്ധി പ്രസ്താവനയിൽ വ്യക്തമാക്കി.

വിഡിയോ കണ്ടതു മുതൽ തനിക്ക് വല്ലാത്ത വിഷമവും ദേഷ്യവും അനുഭവപ്പെട്ടുവെന്നും ഉടൻ തന്നെ പൊലീസിൽ കേസ് കൊടുക്കുകയും ക്രൂരകൃത്യത്തിന് പിന്നിലുള്ളവരെ അറസ്റ്റു ചെയ്യിക്കുകയും ചെയ്തുവെന്നും മേനക ഗാന്ധി അറിയിച്ചു. പ്രസ്തുത വിഭാഗത്തിന്റെ ചാർജുള്ള ഡോക്ടറെ പുറത്താക്കുകയും ചെയ്തതായി അവർ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button