11 July Sunday

കറുകപുത്തൂർ പീഡനം; ലഹരിറാക്കറ്റിൽ മഹിളാ കോൺഗ്രസ്‌ നേതാവിന്റെ മകനും

വേണു കെ ആലത്തൂർUpdated: Sunday Jul 11, 2021

അഭിലാഷ്‌

പാലക്കാട്‌ > കറുകപുത്തൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിന്റെ അന്വേഷണം ലഹരിറാക്കറ്റിലേക്ക്‌. അറസ്‌റ്റിലായ പ്രതികളിൽനിന്ന്‌ ലഭിച്ച വിവരങ്ങൾ അന്തർ സംസ്ഥാന ലഹരി റാക്കറ്റിലേക്കാണ്‌ നീങ്ങുന്നത്‌. ഇതിൽ ഒരാൾ പട്ടാമ്പിയിലെ മഹിളാ കോൺഗ്രസ്‌ നേതാവിന്റെ മകനാണ്‌. പെൺകുട്ടിയുടെ പിതാവിന്റെ സുഹൃത്ത്‌ മുഹമ്മദ്‌ (ഉണ്ണി–- 51), രണ്ടാം പ്രതി ചാത്തന്നൂർ അത്താണിപ്പറമ്പിൽ നൗഫൽ (പുലി –-38), മൂന്നാം പ്രതിയും പെൺകുട്ടിയെ വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിക്കുകയും ചെയ്ത മേഴത്തൂർ പുല്ലാണിപ്പമ്പിൽ അഭിലാഷ്‌ (28) എന്നിവരിൽനിന്നാണ്‌ പ്രധാനപ്പെട്ട വിവരങ്ങൾ പൊലീസിന്‌ ലഭിച്ചത്‌. ഇതിന്റെ അടിസ്ഥാനത്തിൽ പട്ടാമ്പിയിലും പരിസരത്തുമുള്ള ഏഴ്‌ വീട്ടിൽ പൊലീസ്‌ റെയ്‌ഡ്‌ നടത്തി. അഭിലാഷിന്റെ  സൃഹൃത്തുക്കളുടെ വീടുകളിൽനിന്നാണ്‌ ലഹരിക്കടത്തിന്റെ സൂചന ലഭിച്ചത്‌.

ഇയാളുടെ ഒരു പെൺസുഹൃത്തിന്റെ പട്ടാമ്പി ശങ്കരമംഗലത്തെ വീട്ടിലും റെയ്‌ഡ് നടത്തി. കോയമ്പത്തൂരിലെ കോളേജിൽനിന്നുള്ള ചില പെൺകുട്ടികളെ കാരിയറാക്കിയും ലഹരി കടത്തിയെന്ന്‌ സൂചനയുണ്ട്‌. അഭിലാഷിന്റെ മറ്റൊരു സൃഹൃത്തിനെ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചു. ഇയാൾ പട്ടാമ്പിയിലെ മഹിളാ കോൺഗ്രസ്‌ സംസ്ഥാന നേതാവിന്റെ മകനാണ്‌. പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ ഈ നേതാവിന്റെ മകനെക്കുറിച്ചും പരാമർശമുണ്ട്‌. രണ്ടു തവണ പട്ടാമ്പിയിലെ സ്വകാര്യ ലോഡ്‌ജിൽ മുറിയെടുത്ത്‌ ഇയാൾ ഉൾപ്പെടെ എട്ടോളം പേർ ലഹരി ഉപയോഗിച്ചതായും പറയുന്നു. ഒരു തവണ പൊലീസ്‌ പിടിച്ചപ്പോൾ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച്‌ രക്ഷപ്പെട്ടതായും പെൺകുട്ടിയുടെ അമ്മ മുഖ്യമന്ത്രിക്ക്‌ നൽകിയ പരാതിയിൽ പറയുന്നുണ്ട്‌. ഇതിന്റെ അടിസ്ഥാനത്തിൽ ഇവരെ ഉടൻ പൊലീസ്‌ ചോദ്യം ചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top