KeralaLatest NewsNews

ദൈവ തിരുനാമത്താൽ പാർട്ടിയെ ധന്യമാക്കിയ മൂന്ന് മെമ്പർമാർക്കും ശിക്ഷയില്ല: പരിഹാസവുമായി എ ജയശങ്കർ

തിരുവനന്തപുരം: സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി അഡ്വക്കേറ്റ് എ ജയശങ്കർ. എംഎൽഎമാർ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത സംഭവത്തിലാണ് സിപിഎമ്മിനെതിരെ ജയശങ്കർ വിമർശനവുമായി രംഗത്തെത്തിയത്. പാർട്ടിക്ക് ഇപ്പോഴും ദൈവത്തെ വിശ്വാസമില്ലെന്നും പക്ഷെ ദൈവത്തിനു പാർട്ടിയെ നല്ല വിശ്വാസമാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Read Also: യുവാവിന്റെ അടിവസ്ത്രം വരെ ഊരിയെടുത്തു: ബെൽറ്റ് കൊണ്ട് അടിച്ചു, മൂന്നംഗസംഘം കൊള്ളയടിക്കുന്നത് ക്യാമറയിൽ

2006ൽ നമ്മുടെ രണ്ടു സഖാക്കൾ ദൈവനാമത്തിൽ സത്യവാചകം ചൊല്ലി എംഎൽഎമാരായി- ഐഷാ പോറ്റിയും മോനായിയും. ഇത്തവണ വീണാ ജോർജ്, ദലീമ, ആന്റണി ജോൺ എന്നിങ്ങനെ മൂന്നു സഖാക്കൾ അതേ കന്നംതിരിവു കാണിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി.

‘2006 അല്ല 2021. കാലം മാറി, കഥയും മാറി. ദൈവനാമം നമുക്ക് നിഷിദ്ധമല്ല. ദൈവ തിരുനാമത്താൽ നമ്മുടെ പാർട്ടിയെ ധന്യമാക്കിയ മൂന്നു മെമ്പർമാർക്കും ശിക്ഷയില്ലെന്നും അഭിനന്ദനങ്ങൾ നേരുന്നുവെന്നും’ അദ്ദേഹം പരിഹസിച്ചു.

Read Also: ‘കോണ്‍ഗ്രസ് ഹിന്ദു വിരുദ്ധ പാര്‍ട്ടി’: യോഗി ആദിത്യനാഥിനെ പ്രശംസിച്ച് കോണ്‍ഗ്രസ് എംഎല്‍എ

2006ൽ നമ്മുടെ രണ്ടു സഖാക്കൾ ദൈവനാമത്തിൽ സത്യവാചകം ചൊല്ലി എംഎൽഎമാരായി- ഐഷാ പോറ്റിയും മോനായിയും. ഇത്തവണ മൂന്നു സഖാക്കൾ…

Posted by Advocate A Jayasankar on Sunday, July 11, 2021

shortlink

Related Articles

Post Your Comments


Back to top button