KeralaLatest NewsNews

ആംബുലന്‍സ് നിയന്ത്രണം വിട്ട് മറിഞ്ഞ് രോഗി മരിച്ചു : നിരവധി പേർക്ക് പരിക്ക്

തൃശൂര്‍ : വിയ്യൂരില്‍ ആംബുലന്‍സ് നിയന്ത്രണം വിട്ട് മറിഞ്ഞ് രോഗി മരിച്ചു. അളഗപ്പനനഗര്‍ സ്വദേശി മരോട്ടിക്കല്‍ വിന്‍സെന്റിന്റെ ഭാര്യ ഏലിയാമ്മ (65) ആണ് മരിച്ചത്. ഏലിയാമ്മയെ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് മരണം സംഭവിക്കുകയായിരുന്നു. പരിക്കേറ്റ വിന്‍സെന്റ്, മക്കളായ ജോബി, ജിഷ, ആംബുലന്‍സ് ഡ്രൈവര്‍ മേജോ ജോസഫ് എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read Also : കോവിഡ് പ്രതിസന്ധി : സംസ്ഥാനത്ത് രജിസ്‌ട്രേഷൻ റദ്ദാക്കാൻ അപേക്ഷ നൽകിയത് 20,000 ത്തോളം വ്യാപാര സ്ഥാപനങ്ങള്‍  

ഇന്ന് രാവിലെയായിരുന്നു അപകടം.അമിത വേഗത്തില്‍ എത്തിയ ആംബുലന്‍സ് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. വലിയ ശബ്ദം കേട്ട് ഓടിക്കൂടിയ പ്രദേശവാസികളാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

shortlink

Related Articles

Post Your Comments


Back to top button