10 July Saturday

ക്രൂഡ്‌ വില തലകുത്തി; കുറഞ്ഞതിന്റെ 
അംശം കിട്ടിയില്ല

സന്തോഷ്‌ ബാബുUpdated: Saturday Jul 10, 2021

കൊച്ചി > അന്താരാഷ്‌ട്ര വിപണിയിൽ അസംസ്കൃത എണ്ണവില കുത്തനെ കുറഞ്ഞിട്ടും കേന്ദ്രസർക്കാർ   ഇന്ധനവില തുടർച്ച
യായി കൂട്ടുന്നു. കഴിഞ്ഞ ആറു ദിവസംകൊണ്ട് ക്രൂഡ്‌ വില വീപ്പയ്‌ക്ക്‌  3.39ഡോളര്‍ (252.65 രൂപ)  കുറഞ്ഞപ്പോള്‍ ഇന്ത്യയിൽ ഒരു ലിറ്റർ പെട്രോളിന് 1.75 രൂപയും ഡീസിലിന് 46 പൈസയും കൂട്ടി.  2014ൽ അന്താരാഷ്ട്ര വിപണിയിൽ എണ്ണയ്ക്ക് 105.30 ഡോളർ വിലയുണ്ടായിരുന്നപ്പോൾ ഒരു ലിറ്റര്‍ പെട്രോളിന് 73 രൂപയായിരുന്നു വില. ഇപ്പോള്‍ അന്താരാഷ്ട്ര വില 30  ഡോളറിലധികം കുറഞ്ഞ് 74–75 ഡോളര്‍ നിരക്കിലെത്തിയപ്പോൾ പെട്രോള്‍ വില 29 രൂപ കൂട്ടി 102  കടന്നു.

ജൂലൈ 2ന്‌  വില വീപ്പയ്ക്ക് 77.51 ഡോളറായിരുന്നു. അന്ന് പെട്രോളിന് 100.79 രൂപയും ഡീസലിന് 95.74 രൂപയുമായിരുന്നു. വ്യാഴാഴ്‌ച എണ്ണവില 74.12 ഡോളറായി കുറഞ്ഞിട്ടും ഇന്ധനവില കൂട്ടി .  

ഒന്നാം കോവിഡ് ലോക്‌ഡൗണ്‍ കാലത്ത് എണ്ണവില വീപ്പയ്ക്ക് 19 ഡോളർവരെ താഴ്‌ന്നു. പക്ഷേ, കുറച്ചത്‌ വെറും 25  പൈസയാണ്. എണ്ണയ്ക്ക് 105 ഡോളര്‍ വിലയുണ്ടായിരുന്ന കാലത്തെ അതേ വിലതന്നെ (72.23 രൂപ) അപ്പോഴും പെട്രോളിന് ഈടാക്കി.

എണ്ണവില കുറഞ്ഞപ്പോൾ നികുതി കൂട്ടിയാണ് ജനങ്ങൾക്ക് കിട്ടേണ്ട വിലക്കുറവിന്റെ നേട്ടം കേന്ദ്രസർക്കാർ തട്ടിയെടുത്തത്. 2014ൽ പെട്രോളിന് 9.48  രൂപയും ഡീസലിന് 3.56 രൂപയുമായിരുന്നു കേന്ദ്ര നികുതിയെങ്കിൽ ഇപ്പോഴത്‌ 32.90 രൂപയും 31.80 രൂപയുമാക്കി.

ഏറ്റവും കൂടുതൽ

ഹോങ്‌കോങ്‌: 189.67 രൂപ

ഏറ്റവും കുറവ്‌

വെനസ്വേല: 1.48
ഇറാൻ: 4.45

ഇന്ത്യയുടെ അയൽ രാജ്യങ്ങൾ

ചൈന    :     85.27 രൂപ
നേപ്പാൾ    :     80.42 രൂപ
ബംഗ്ലാദേശ്‌    :     77.86 രൂപ
ഭൂട്ടാൻ    :     68.44 രൂപ
ശ്രീലങ്ക    :     68.59 രൂപ
പാകിസ്ഥാൻ    :     52.88 രൂപ
അഫ്‌ഗാനിസ്ഥാൻ    :     48.51 രൂപ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top