10 July Saturday

നൂറും കടന്നിട്ടും ഇന്നും വില കൂട്ടി ; പെട്രോളിന്‌ തിരുവനന്തപുരത്ത്‌ 102.89, കൊച്ചിയിൽ 101.01

വെബ് ഡെസ്‌ക്‌Updated: Saturday Jul 10, 2021

കൊച്ചി> ജനങ്ങൾക്ക്‌ ദുരിതം തീർത്ത്‌ രാജ്യത്തെ ഇന്ധനവില ഇന്ന്‌  വീണ്ടും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 27 പൈസയുമാണ്  കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന്‌   102.89 രൂപയായി. ഡീസലിന്‌ 96.47 രൂപയായി. കൊച്ചിയിൽ  പെട്രോളിന്‌   101.01 രൂപയാണ്. ഡീസലിന് 94.71 രൂപയുംകോഴിക്കോട് പെട്രോളിന് 101.46 രൂപയും  ഡീസലിന് 95.16 രൂപയുമാണ് വില.

പത്തു ദിവസത്തിനുള്ളിൽ ഇത് ആറാം തവണയാണ് വില കൂട്ടുന്നത്. അന്താരാഷ്‌ട്ര വിപണിയിൽ അസംസ്കൃത എണ്ണവില കുത്തനെ കുറഞ്ഞിട്ടും കേന്ദ്രസർക്കാർ   ഇന്ധനവില തുടർച്ച യായി കൂട്ടുന്നു. കഴിഞ്ഞ പത്ത്‌ ദിവസംകൊണ്ട് ക്രൂഡ്‌ വില വീപ്പയ്‌ക്ക്‌  3.39ഡോളര്‍ (252.65 രൂപ)  കുറഞ്ഞപ്പോള്‍ ഇന്ത്യയിൽ ഒരു ലിറ്റർ പെട്രോളിന് 2.10 രൂപയും ഡീസലിന് 73 പൈസയും കൂട്ടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top