10 July Saturday

കാട്ടാക്കട ശശി അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jul 10, 2021

തിരുവനന്തപുരം> സി പി ഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും കേരള സംസ്ഥാന ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് ചെയർമാനുമായ കാട്ടാക്കട ശശി (70)  അന്തരിച്ചു.

സിഐടിയു സംസ്ഥാന സെക്രട്ടറിയും അഖിലേന്ത്യാ വർക്കിംഗ് കമ്മിറ്റി അംഗവും ഹെഡ് ലോഡ് ആൻ്റ്  ജനറൽ വർക്കേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡൻ്റും ആണ്‌.കോവിഡാനന്തര പ്രശ്‌നങ്ങളെ തുടർന്ന്‌ ചികിത്സയിലായിരുന്നു.

മൃതദേഹം രാവിലെ ഒമ്പതിന്‌  സിപിഐ എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന്‌  വെക്കും. സംസ്‌കാരം പിന്ീനട്‌ വീട്ടുവളപ്പിൽ നടക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top