08 July Thursday

അനധികൃത സ്വത്ത് സമ്പാദനം: രണ്ടാംദിവസവും കെ എം ഷാജിയെ ചോദ്യംചെയ്തു

സ്വന്തംലേഖകന്‍Updated: Thursday Jul 8, 2021

കെ എം ഷാജി

കോഴിക്കോട് > അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജിയെ വിജിലന്‍സ് തുടര്‍ച്ചയായ രണ്ടാംദിവസവും ചോദ്യംചെയ്തു. ഇത് നാലാംതവണയാണ് കെ എം ഷാജിയെ വിജിലന്‍സ്് ചോദ്യംചെയ്യുന്നത്.

മാലൂര്‍ക്കുന്നിലെ ആഡംബര വീട് നിര്‍മാണം സംബന്ധിച്ചും കണ്ണൂരില്‍ നിന്ന് പിടിച്ചെടുത്ത പണത്തിന്റെ ഉറവിടം വ്യക്തമാക്കുന്നതിനുമായുള്ള ചില രേഖകള്‍ ഷാജി നേരത്തെ വിജിലന്‍സിന് കൈമാറിയിരുന്നു. രേഖകള്‍ ചിലത് വ്യാജമാണെന്ന നിഗമനത്തിലാണ്‌ വിജിലന്‍സ്. പലതിലും അവ്യക്തതയുമുണ്ട്.

ബുധനാഴ്ച ഷാജി നല്‍കിയ മൊഴികളില്‍ അവ്യക്തതയും പൊരുത്തക്കേടുകളും കണ്ടതോടെയാണ് വ്യാഴാഴ്ചയും ചോദ്യംചെയ്തത്. രാവിലെ പത്തിന് തൊണ്ടയാട്ടെ വിജിലന്‍സ് ഓഫീസിലെത്തിയ ഷാജിയെ ഒന്നര മണിക്കൂര്‍ ചോദ്യംചെയ്തു.

വിജിലന്‍സ് കോഴിക്കോട് സ്പെഷല്‍സെല്‍ എസ് പി എസ് ശശിധരന്‍, ഡി വൈ എസ് പി ജി ജോണ്‍സന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യല്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top